Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലയിലേറി മെസ്സിയും ക്രിസ്റ്റ്യാനോയും; സെർബിയൻ ബാർബറുടെ കരവിരുത് തരംഗമാവുന്നു
text_fieldsbookmark_border
മോസ്കോ: റഷ്യൻ മണ്ണിൽ പന്തുകളി മുറുകുേമ്പാൾ സെർബിയയിൽ ഒരു മുടിവെട്ടുകാരനാണ് താരം. ആൾ ചില്ലറക്കാരനല്ല. ഇഷ്ടതാരങ്ങളുടെ മുഖം ആരാധകരുടെ തലയിലേറ്റിയാണ് സെർബിയൻ മുടിവെട്ടുകാരൻ മരിയോ വാല താരമാവുന്നത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ സൂപ്പർതാരങ്ങളെ മുടിയിൽ ചിത്രീകരിക്കുകയാണ് ഇയാൾ. ഹെയർ ടാറ്റൂ തരംഗമായതോടെ സെർബിയക്ക് പുറത്തുനിന്ന് മരിയോയെ തേടി നോവി സാഡ് പട്ടണത്തിലെത്തുകയാണിപ്പോൾ.
ഒരു ഹെയർ ടാറ്റൂ പൂർത്തിയാക്കാൻ അഞ്ചു മുതൽ ആറ് മണിക്കൂർ വരെ സമയമെടുക്കുമെന്ന് ഇദ്ദേഹം പറയുന്നു. ആവശ്യക്കാരുടെ എണ്ണംകൂടുന്നതിനനുസരിച്ച് മരിയോ ചാർജും കൂട്ടി. ഒരാളുടെ തലമുടിയിൽ ഇഷ്ടതാരത്തെ വരച്ചെടുക്കാൻ 132 പൗണ്ട് (11,900 രൂപ) വരെയാണ് ഇൗടാക്കുന്നത്. കളിത്തിരക്കിനിടയിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ടാറ്റുവും മരിയോ ആരാധകർക്കായി വരക്കുന്നുണ്ട്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story