ലോകകപ്പിൽ നിന്നുള്ള തൻറെ വരുമാനമായ 3.5 കോടി രൂപ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി ഫ്രാൻസിൻരെ സൂപ്പർ താരം കെയ്ലിയൻ എംബാപ്പെ.
വൈകല്യമുള്ള കുട്ടികൾക്ക് കായിക പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിക്കാണ് ലോകകപ്പിൽ നിന്നുള്ള തൻറെ വരുമാനം സംഭാവന ചെയ്തത്. തന്റെ മാച്ച് ഫീയും ലോകകപ്പ് ബോണസും അടങ്ങുന്നതാണ് ഈ തുക.
ഫ്രാൻസിൻറെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച എംബാപ്പയെ തേടി റയൽ മാഡ്രിഡ് രംഗത്തുണ്ടെങ്കിലും പി.എസ്.ജി വിടാൻ ഇപ്പോൾ ഒരുക്കമല്ലെന്നാണ് താരത്തിൻറെ പ്രതികരണം.