Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവാരിക്കോരി നൽകി ഫിഫ;...

വാരിക്കോരി നൽകി ഫിഫ; മൊത്തം സമ്മാനത്തുക 2739 കോടി രൂപ

text_fields
bookmark_border
വാരിക്കോരി നൽകി ഫിഫ; മൊത്തം സമ്മാനത്തുക 2739 കോടി രൂപ
cancel
മോസ്​കോ: പൂരം കഴിഞ്ഞ്​ റഷ്യയിലെ നഗരങ്ങൾ പതിവ്​ തിരക്കുകളിലേക്കും കളി കഴിഞ്ഞ്​ ടീമുകൾ സ്വന്തം തട്ടകത്തിലേക്കും മടങ്ങു​േമ്പാൾ സമ്മാനപ്പെരുമഴയൊരുക്കി ഫിഫ. ചാമ്പ്യന്മാർ മുതൽ അവസാനക്കാർ വരെ ഒാരോ ടീമിനും വൻതുകയാണ്​ സമ്മാനം ലഭിക്കുക.

താരങ്ങൾക്ക്​ ഇതിൽനിന്ന്​ എത്ര നൽകണമെന്നതു പക്ഷേ, അതത്​ ടീം അസോസിയേഷനുകളുടെ സ്വാതന്ത്ര്യം. പല രാജ്യങ്ങളും പ​െങ്കടുത്ത കളിക്കാർക്ക്​ ഫിഫയുടെ സമ്മാനത്തുകക്കു പുറമെ വേറെയും നൽകുന്നുണ്ട്​. 2739 കോടി രൂപയാണ്​ മൊത്തം സമ്മാനത്തുക. ഇതിൽ ചാമ്പ്യന്മാർക്ക്​ 260 കോടി രൂപ ലഭിക്കും.

രണ്ടാം സ്​ഥാനക്കാരെ കാത്തിരിക്കുന്നത്​ 191 കോടിയും മൂന്നാമതുള്ളവർക്ക്​ 164 കോടിയുമാണ്​. സെമി കടന്ന ടീം എന്ന നിലക്ക്​ നാലാമന്മാർക്കുമുണ്ട്​, 150 കോടി. അഞ്ചു മുതൽ എട്ടു വരെ സ്​ഥാനക്കാർക്ക്​ 123 കോടി, ഒമ്പതു മുതൽ 16 വരെ 82 ​േകാടി, 17 മ​ുതൽ 32 വരെ സ്​ഥാനങ്ങളിലുള്ളവർക്ക്​ 54 കോടി എന്നിങ്ങനെയും ലഭിക്കും. 
 

മൊത്തം സമ്മാനത്തുക 2739 കോടി രൂപ

ചാമ്പ്യന്മാർ
260 കോടി (9.5 ശതമാനം)

റണ്ണേഴ്​സ്​അപ്​ 
191 കോടി (ഏഴു ശതമാനം)

മൂന്നാം സ്​ഥാനം
164 കോടി (ആറു ശതമാനം)

നാലാം സ്​ഥാനം
150 കോടി (5.5 ശതമാനം)

5-8 സ്​ഥാനക്കാർ
439 കോടി (16 ശതമാനം ശതമാനം)

9-16 സ്​ഥാനക്കാർ
658 കോടി (24 ശതമാനം)

17 മ​ുതൽ 32 വരെ
878 കോടി (32 ശതമാനം)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story