Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഷ്യ ഉപചാരം ചൊല്ലി;...

റഷ്യ ഉപചാരം ചൊല്ലി; ഇനി ഖത്തറിൽ കാണാം

text_fields
bookmark_border
റഷ്യ ഉപചാരം ചൊല്ലി; ഇനി ഖത്തറിൽ കാണാം
cancel

മോസ്​കോ: 31 നാൾ നീണ്ട കാൽപന്ത്​ ഉത്സവത്തിന്​ ​റഷ്യയിൽ കൊടിയിറങ്ങി. ഇനി നാലുവർഷം കഴിഞ്ഞ്​ പുതിയൊരു പൂരപ്പറമ്പിൽ കാണാമെന്നു പറഞ്ഞ്​ അവർ ഉപചാരംചൊല്ലി പിരിഞ്ഞു. റഷ്യ ലോകകപ്പി​​​െൻറ മുഖ്യ സംഘാടകനായ പ്രസിഡൻറ്​ വ്ലാദിമിർ പുടി​​​െൻറ ഒൗദ്യോഗിക വസതിയായ ക്രെംലിനിൽ നടന്ന ചടങ്ങിൽ 2022 ലോകകപ്പ്​ ആതിഥേയ രാഷ്​ട്രമായ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനിക്ക്​ ​പ്രതീകാത്​മകമായി പന്തു കൈമാറി.

ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറി​േനായെ സാക്ഷിയാക്കിയായിരുന്നു 22ാമത്​ വിശ്വമേളയുടെ പന്ത്​ കൈമാറ്റം. 2022 ലോകകപ്പ്​ ഏറ്റവും മികച്ചതായിരിക്കുമെന്ന്​ ഉറപ്പുണ്ടെന്ന്​ പുടിൻ പറഞ്ഞു. ഏറ്റവും മികച്ചതും മനോഹരവുമായിരിക്കും ഖത്തർ ലോകകപ്പെന്ന്​ അമീർ പ്രതികരിച്ചു.

ഇതാദ്യമായാണ്​ ഒരു അറബ്​ രാജ്യം ഫിഫ ലോകകപ്പിന്​ വേദിയാവുന്നത്​. 2010 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ അമേരിക്കയെ പിന്തള്ളി 14-8 വോട്ടിനാണ്​ ഖത്തർ വേദി സ്വന്തമാക്കിയത്​.രണ്ടുദിവസം മുമ്പ്​ മോസ്​കോയിൽ നടന്ന ഫിഫ കൗൺസിൽ യോഗം ലോകകപ്പി​​​െൻറ തീയതിയും പ്രഖ്യാപിച്ചു. സാധാരണ ജൂൺ-ജൂലൈയിൽ നടക്കുന്ന വിശ്വമേള ഖത്തറിൽ നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ്​ ഷെഡ്യൂൾ ചെയ്​തത്​. 

പ്രധാന വിമർശനമായി മാറിയ ചൂടിനെ ചെറുക്കാൻ സ്​റ്റേഡിയത്തിൽ ​കൃത്രിമ ശീതീകരണ സംവിധാനങ്ങ​ൾ ഒരുക്കിയാണ്​ അവർ ലോകകപ്പിനെ വരവേൽക്കുന്നത്​. എട്ടു വേദികളിൽ പ്രധാനമായ ഖലീഫ ഇൻറർനാഷനൽ സ്​റ്റേഡിയം ലോകകപ്പിനും അഞ്ചുവർഷംമു​േമ്പ നവീകരിച്ചും ഖത്തർ ഞെട്ടിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story