Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫ​സ്​​റ്റ്​ ബെ​ല്ലി​ൽ...

ഫ​സ്​​റ്റ്​ ബെ​ല്ലി​ൽ തു​ട​ങ്ങി ലാ​സ്​​റ്റ്​​ബെ​ൽ വ​രെ; ഒ​രു റ​ഷ്യ​ൻ സ്​​കൂ​ൾ കാ​ലം

text_fields
bookmark_border
ഫ​സ്​​റ്റ്​ ബെ​ല്ലി​ൽ തു​ട​ങ്ങി ലാ​സ്​​റ്റ്​​ബെ​ൽ വ​രെ; ഒ​രു റ​ഷ്യ​ൻ സ്​​കൂ​ൾ കാ​ലം
cancel
camera_alt???????? ????????? ????????????????? ????????? ??? ???????
റ​ഷ്യ​യി​ൽ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങു​ന്ന​ത് ഏ​ഴാം വ​യ​സ്സി​ൽ ഒ​ന്നാം ക്ലാ​സി​ലെ ‘ഫ​സ്​​റ്റ്​ ബെ​ൽ’ എ​ന്ന വ്യ​ത്യ​സ്ത​മാ​യ  പ​രി​പാ​ടി​യോ​ടു കൂ​ടി​യാ​ണ്. പ​തി​നൊ​ന്നാം ക്ലാ​സി​ൽ ‘ലാ​സ്​​റ്റ്​ ബെ​​ൽ’ കൂ​ടി നി​ർ​ബ​ന്ധി​ത വി​ദ്യാ​ഭ്യാ​സം സ​മാ​പി​ക്കും. 11ാം ക്ലാ​സി​ൽ രാ​ജ്യം മൊ​ത്ത​മു​ള്ള ഏ​കീ​കൃ​ത പ​രീ​ക്ഷ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​​െൻറ ഗ​തി​വി​ഗ​തി​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​ത്. ​ൈക​യി​ൽ നി​റ​യെ പൂ​ക്ക​ളു​മാ​യി ഒ​ന്നാം ക്ലാ​സി​ലെ  കൊ​ച്ചു​കൂ​ട്ടു​കാ​ർ സ്കൂ​ൾ മു​റ്റ​ത്തെ​ത്തു​ന്നു. അ​ധ്യാ​പ​ക​രും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളും ഇ​വ​രെ സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്നു. തു​ട​ർ​ന്ന്​ വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ഫ​സ്​​റ്റ്​ ബെ​ൽ ആ​രം​ഭി​ക്കു​ന്നു.

പൂ​ക്ക​ൾ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. ഏ​തു പാ​തി​രാ​ത്രി​യി​ലും പൂ​ക്ക​ട​ക​ളും സ​ജീ​വ​മാ​ണ്. സെ​പ്​​റ്റം​ബ​റി​ൽ തു​ട​ങ്ങു​ന്ന സ്കൂ​ൾ അ​ധ്യ​യ​നം മേ​യ് വ​രെ ഒ​മ്പ​ത് മാ​സം നീ​ണ്ടു​നി​ൽ​ക്കും. ബാ​ക്കി​യു​ള്ള മൂ​ന്നു മാ​സ​ക്കാ​ലം അ​വ​ധി​യാ​ഘോ​ഷ​ത്തി​​െൻറ  നാ​ളു​ക​ളാ​ണ്. മി​ക്ക കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ധി​യാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പോ​വു​ക​യാ​ണ് പ​തി​വ്. അ​തി​നു ക​ഴി​യാ​ത്ത​വ​ർ പ​ട്ട​ണ​ത്തി​ന് പു​റ​ത്തു​ള്ള  ‘ദാ​ച്ച’ എ​ന്ന ഫാം ​ഹൗ​സു​ക​ളി​േ​ല​ക്ക്​ ചേ​ക്കേ​റും. എ​ന്തു ത​ന്നെ​യാ​യാ​ലും സ്കൂ​ൾ തു​റ​ക്കു​മ്പോ​ഴേ​ക്കും തൊ​ലി ഒ​ന്ന് ക​റു​ത്തി​ല്ലാ​യെ​ങ്കി​ൽ അ​ത് വ​ലി​യ നാ​ണ​ക്കേ​ടു പോ​ലെ​യാ​ണ്. എ​വി​ടെ​യും പോ​കാ​തെ വീ​ട്ടി​ന​ക​ത്ത് ച​ട​ഞ്ഞി​രു​ന്ന​ത് നാ​ട്ടു​കാ​ര​റി​യും.

ഒ​ന്നാം ക്ലാ​സ് മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ ക്ലാ​സ്​ ടീ​ച്ച​ർ മാ​റു​ന്നി​ല്ല. അ​തു​പോ​ലെ അ​ഞ്ചു മു​ത​ൽ പ​തി​നൊ​ന്നു വ​രെ​യും. അ​തു​കൊ​ണ്ടു​ത​ന്നെ കു​ട്ടി​യെ ന​ന്നാ​യ​റി​യാ​നും മാ​ന​സി​ക​മാ​യ ആ​ത്മ​ബ​ന്ധം സ്ഥാ​പി​ക്കാ​നും ക​ഴി​യാ​റു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​നും ലോ​ക്ക​ൽ ഓ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ല​ക്സി നെ​റ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ‘ലാ​സ​​റ്റ്​ ബെ​ൽ’ എ​ന്ന സ​ന്തോ​ഷ​മു​ഹൂ​ർ​ത്ത​ത്തി​ൽ അ​ധ്യാ​പ​ക​രെ പി​ടി​ച്ച് പൊ​ട്ടി​ക്ക​ര​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​മ​ത്രെ. ലാ​സ്​​റ്റ്​ ബെ​ൽ ന​ല്ല ആ​ഘോ​ഷ​മാ​ണ്.  

ജീ​വി​ത​ത്തി​​െൻറ പു​റം​കാ​ഴ്ച​ക​ളി​േ​ല​ക്കു​ള്ള ഒ​രു ബെ​ൽ ത​ന്നെ​യാ​ണ​ത്. നേ​ര​ത്തേ തി​ര​ഞ്ഞെ​ടു​ത്ത ഒ​രു ഒ​ന്നാം ക്ലാ​സി​െ​ല മി​ടു​ക്ക​നെ​യോ മി​ടു​ക്കി​യെ​യോ 11ാം ക്ലാ​സി​ലെ മി​ടു​ക്ക​ൻ തോ​ളി​ലേ​റ്റി ന​ട​ന്ന് സ്കൂ​ൾ ബെ​ൽ അ​ടി​ക്കു​ന്ന​തോ​ടെ ലാ​സ്​​റ്റ്​ ബെ​ൽ ച​ട​ങ്ങി​ന്​ തു​ട​ക്ക​മാ​യി. ന​മ്മു​ടെ നാ​ട്ടി​ലെ യാ​ത്ര​യ​യ​പ്പ്​ പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു രീ​തി. ന​ഗ​ര​ത്തി​ൽ മു​ഴു​വ​ൻ അ​ന്ന് പ​തി​നൊ​ന്നാം ക്ലാ​സു​കാ​രു​ടെ ആ​ഘോ​ഷ​മാ​യി​രി​ക്കും. എ​ങ്കി​ലും ഒ​രി​ട​ത്തും നി​യ​മ പാ​ല​ക​ർ​ക്കോ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കോ ഇ​വ​ർ ഒ​രു  ത​ല​വേ​ദ​ന ആ​വാ​റി​ല്ല. ഏ​കീ​കൃ​ത വി​ദ്യാ​ഭ്യാ​സ വെ​ബ്സൈ​റ്റി​ലൂ​ടെ ര​ക്ഷി​താ​വി​ന്​ ത​​െൻറ കു​ട്ടി​യു​ടെ ഏ​തു ത​രം റി​പ്പോ​ർ​ട്ട് വേ​ണ​മെ​ങ്കി​ലും കാ​ണാം. 

പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ല്ല നി​ല​വാ​ര​മു​ള്ള സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​ത്തി​നു പു​റ​മെ ഓ​രോ വ​ലി​യ ര​ണ്ട്​ അ​പ്പാ​ർ​ട്ട്മ​െൻറു​ക​ൾ​ക്കി​ട​യി​ലും നാ​ട്ടി​ലെ അം​ഗ​ൻ​വാ​ടി രീ​തി​യി​ൽ മൂ​ന്നു നേ​രം ഭ​ക്ഷ​ണ​ത്തോ​ടു കൂ​ടി കി​ൻ​റ​ർ ഗാ​ർ​ഡ​നു​ക​ളു​മു​ണ്ട്. ഇ​വി​ടെ അ​വ​ധി​യി​ല്ല. പ്ര​ധാ​ന​മാ​യും ഒ​ന്നാം ക്ലാ​സി​ലേ​ക്കു​ള്ള കു​ട്ടി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന കേ​ന്ദ്രം കൂ​ടി​യാ​ണ്​ ഇ​വ. ജോ​ലി​ചെ​യ്യു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് ഒ​രാ​ശ്വാ​സ​വും. ഒ​രേ ന​മ്പ​റി​ൽ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ ന​ഴ്സ​റി​ക​ളു​ണ്ട്. ഇ​ത് നി​യ​ന്ത്രി​ക്കാ​നാ​യി ഒ​രു ഡ​യ​റ​ക്ട​റും. സ്കൂ​ളി​ൽ ത​ന്നെ ക്ലി​നി​ക്കും വൈ​ദ്യ​സ​ഹാ​യ​വും ഏ​ർ​പ്പെ​ടു​ത്തും. ക്ലാ​സി​ലെ ഒ​രു കു​ട്ടി​ക്ക് പ​ക​ർ​ച്ച​വ്യാ​ധി പി​ടി​പെ​ട്ടാ​ൽ ഒ​ന്നു ര​ണ്ടാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും. പ​ക്ഷേ, അ​ധ്യാ​പ​ക​ർ വി​ടി​ല്ല. അ​വ​ർ ഇ​ട​വി​ട്ട് ഓ​രോ വീ​ട്ടി​ലു​മെ​ത്തി​യി​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story