Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരവം നിലക്കാറായപ്പോൾ...

ആരവം നിലക്കാറായപ്പോൾ മാനഞ്ചിറ സ്​ക്വയറിൽ ലോകകപ്പ്​ ബിഗ്​ സ്​ക്രീൻ പ്രദർശനം

text_fields
bookmark_border
ആരവം നിലക്കാറായപ്പോൾ മാനഞ്ചിറ സ്​ക്വയറിൽ ലോകകപ്പ്​ ബിഗ്​ സ്​ക്രീൻ പ്രദർശനം
cancel

കോഴിക്കോട്​: ലോകകപ്പ്​ ഫുട്​ബാൾ ആരവം നിലക്കാറായപ്പോൾ മാനഞ്ചിറ സ്​ക്വയറിൽ ഫുട്​ബാൾ പ്രദർശനത്തിന്​ തുടക്കം. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ല യുവജനകേ​ന്ദ്രവും ജില്ല സ്​പോർട്​സ്​ കൗൺസിലുമായി സഹകരിച്ച്​ സംഘടിപ്പിക്കുന്ന ലോകകപ്പ്​ ബിഗ്​ സ്ക്രീൻ പ്രദർശനത്തിന്​ ചൊവ്വാഴ്​ച്ച തുടക്കമായി. 

ഫ്രാൻസ്​-ബെൽജിയം തമ്മിലുള്ള സെമി പോരാട്ടാമാണ്​ ആദ്യ പ്രദർശിപ്പിക്കുന്നത്​. രണ്ട്​ സെമി മത്സരങ്ങളും ലൂസേഴ്​സ്​ ഫൈനലു​ം, ഫൈനലുമടക്കം നാല്​ മത്സരങ്ങളാണ്​ മാനാഞ്ചിറ മൈതാനത്ത്​ പ്രദർശിപ്പിക്കുന്നത്​. മാനാഞ്ചിറ സ്​ക്വയറിലെ ബാസ്​ക്കറ്റ്​ബാൾ കോർട്ടിൽ ഒരുക്കിയ പന്തലിൽ​ 500 പേർക്ക്​ ഇരുന്ന്​ കളി കണാനുള്ള സൗകര്യമാണൊരുക്കിയത്​. 

അതേസമയം നഗരത്തിലെ ഫുട്​ബാൾ ആരാധകർ മാനാഞ്ചിറ സ്​ക്വയറിൽ വൈകി തുടങ്ങിയ പ്രദർശനത്തിൽ അതൃപ്​തി അറിയിച്ചു. ഇത്രയൊക്കെ സൗകര്യത്തിൽ ബിഗ്​ സ്​​ക്രീൻ ഒരുക്കാമെങ്കിൽ അത്​ നേരത്തെ ഒരുക്കാമായിരുന്നില്ലേയെന്നാണ്​ ഫുട്​ബാൾ പ്രേമികളു​െട ചോദ്യം. ലോകകപ്പ്​ ബിഗ്​ സ്​ക്രീൻ പ്രദർശനം ചുരുങ്ങിയത്​ ക്വാർട്ടർ മത്സരം മുതലെങ്കിലും തുടങ്ങണമായിരുന്നുവെന്ന്​ ഫുട്​ബാൾ കോഴിക്കോ​െട്ട ഫുട്​ബാൾ പ്രേമിയായ മോഹൻദാസ്​ പറഞ്ഞു. 

കഴിഞ്ഞ റൗണ്ടുകളിലെ 5.30നും 7.30നുള്ള മത്സരങ്ങൾക്ക്​ മാനാഞ്ചിറയിൽ പ്രദർശനം ഒരുക്കിയിരുന്നെങ്കിൽ കൂടുതൽ ആരാധകരെത്തുമായിരുന്നുവെന്ന്​ ഫുട്​ബാൾ പ്രദർശന ചടങ്ങ്​ വീക്ഷിക്കാൻ മാനാഞ്ചിറയിലെത്തിയ റസാഖ്​ അഭിപ്രായപ്പെട്ടു. ഇഷ്​ട ടീമുകളായ അർജൻറീനയും ബ്രസീലും ​പുറത്തായതോടെ ലോകകപ്പി​​െൻറ ആവേശം കുറഞ്ഞിരിക്കുകയാണെന്നും ഫുട്​ബാൾ ആരാധകർ പറഞ്ഞു. 

എന്നാൽ ബിഗ്​ സ്​​ക്രീൻ പ്രദർശനത്തിന്​ ഒരോ ജില്ലക്ക്​ ഒരു ലക്ഷം രൂപയാണ്​ സർക്കാർ അനുവദി​ച്ചെതെന്നും എല്ലാ മത്സരങ്ങളും പ്രദർശനം ഒരുക്കാനുള്ള ഫണ്ട്​ തികയാത്തതിനാലാണ്​ സെമിയും ഫൈനല​ും പ്രദർശിപ്പിക്കുന്നതെന്നും ജില്ല യൂത്ത്​ പ്രോഗ്രാം ഒാഫീസർ പി.സി ഷിലാസ്​ മാധ്യമത്തോട്​ പറഞ്ഞു. ചൊവ്വാഴ്​ച്ച വെകിട്ട്​ ആറിന്​ നടന്ന ചടങ്ങിൽ എ. പ്രദീ​പ്​കുമാർ എം.എൽ.എ പ്രദർശനത്തി​​െൻറ ഉദ്​ഘടാനം നിർവഹിച്ചു.  ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത്​ പ്രോഗ്രാം ഒാഫീസർ പി.സി ഷിലാസ്​ സ്വാഗതവും എ. സിജിത്ത്​ ഖാൻ നന്ദിയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story