Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഉ​ർ​ദു​ഗാ​നെ...

ഉ​ർ​ദു​ഗാ​നെ സന്ദർശിച്ച് വിവാദത്തിലായ ഒാ​സി​ലി​നെ ഉ​ൾ​പ്പെ​ടു​ത്ത​രു​താ​യി​രു​ന്നു -ടീം ​ഡ​യ​റ​ക്​​ട​ർ

text_fields
bookmark_border
ഉ​ർ​ദു​ഗാ​നെ സന്ദർശിച്ച് വിവാദത്തിലായ ഒാ​സി​ലി​നെ ഉ​ൾ​പ്പെ​ടു​ത്ത​രു​താ​യി​രു​ന്നു -ടീം ​ഡ​യ​റ​ക്​​ട​ർ
cancel
ബ​ർ​ലി​ൻ: ലോ​ക​ക​പ്പി​​െൻറ ആ​ദ്യ റൗ​ണ്ടി​ൽ ജ​ർ​മ​നി പു​റ​ത്താ​യ​തി​ന്​ പി​ന്നാ​ലെ മു​തി​ർ​ന്ന താ​ര​മാ​യ മെ​സ്യൂ​ത്​ ഒാ​സി​ലി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ടീം  ​ഡ​യ​റ​ക്​​ട​ർ രം​ഗ​ത്തെ​ത്തി. ടൂ​ർ​ണ​മ​െൻറ്​ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നെ സ​ന്ദ​ർ​ശി​ച്ച്​ ഏ​റെ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ച്ച താ​ര​ത്തെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ഒ​ലി​വ​ർ ബെ​യ്​​റോ​ഫ്​ പ​റ​ഞ്ഞു. 

ഇ​ക്കാ​ര​ണ​ത്താ​ൽ​ത​ന്നെ താ​ര​ത്തെ ടീ​മി​ൽ​നി​ന്നു പു​റ​ത്താ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ ബെ​യ്​​റോ​ഫി​ന്. ഞ​ങ്ങ​ൾ​ക്ക്​ ഏ​താ​യാ​ലും ഒാ​സി​ലി​നെ പി​ന്തു​ട​രാ​നാ​കി​ല്ല. ചെ​യ്യാ​ൻ പ​റ്റു​മാ​യി​രു​ന്ന​ത്​ അ​വ​നെ ക​ളി​പ്പി​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കോ​ച്ചി​നു താ​ഴെ ര​ണ്ടാ​മ​നാ​യ ബെ​യ്​​റോ​ഫ് പ​റ​ഞ്ഞു. 

സ​ന്ദ​ർ​ശ​ന​ത്തി​ൽ ഒാ​സി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു തു​ർ​ക്കി വം​ശ​ജ​നാ​യ ഗു​ണ്ടോ​ഗ​നെ​യും ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി സൗ​ദി​ക്കെ​തി​രെ ക​ളി​ച്ച സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ൾ കൂ​വ​ലോ​ടെ​യാ​ണ്​ വ​ര​വേ​റ്റ​ത്. കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​മി​ല്ലെ​ന്ന്​ ഗു​​ണ്ടോ​ഗ​ൻ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഒാ​സി​ൽ വി​വാ​ദ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - fifa worldcup 2018- Sports news
Next Story