ഫിഫയിലെ അഴിമതി: ബ്ലാറ്ററുടെ കസേര തെറിപ്പിച്ച ചക് േബ്ലസർ അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: ഫിഫയുടെ അമരത്തുനിന്ന് സെപ് ബ്ലാറ്ററുടെ കസേര തെറിപ്പിച്ച ഫിഫ ഭരണസമിതി മുൻ അംഗം ചക് േബ്ലസർ (72) അന്തരിച്ചു. ചെറുകുടലിലെ അർബുദത്തെതുടർന്ന് ചികിത്സയിലായിരുന്ന േബ്ലസർ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ വംശജനായ ചക് േബ്ലസറുടെ വെളിപ്പെടുത്തലാണ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് സെപ് ബ്ലാറ്ററെ പുറത്തേക്കു നയിച്ചത്. അച്ചടക്കലംഘനം നടത്തിയെന്ന പേരിൽ രണ്ടുവർഷം മുമ്പ് ഫിഫ േബ്ലസർക്ക് ആജീവനാന്ത വിലേക്കർപ്പെടുത്തിയിരുന്നു.
അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ച കാലഘട്ടത്തിനൊടുവിൽ കുറ്റസമ്മതം നടത്തിയ ചരിത്രമാണ് േബ്ലസറുടേത്. 2013ൽ ന്യൂയോർക്കിലെ കോടതിയിൽ േബ്ലസർ നടത്തിയ വെളിപ്പെടുത്തൽ വിവാദമായിരുന്നു. 1998, 2010 ലോകകപ്പുകൾക്ക് വേദി അനുവദിക്കുന്നതിന് ഫ്രാൻസിനും ദക്ഷിണാഫ്രിക്കക്കും അനുകൂലമായി വോട്ട് ചെയ്യാൻ താനുൾപ്പെടെയുള്ളവർ കൈക്കൂലി വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിെൻറ കുറ്റസമ്മതം. ഫിഫയിൽ അഴിമതിയാരോപണം കൊടുമ്പിരികൊണ്ട കാലത്താണ് േബ്ലസറുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഇതോടെ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർക്ക് രാജിവെച്ച് പുറത്തുപോേകണ്ടിവന്നു.
1990 മുതൽ 2011 വരെ കോൺകകാഫ് ജനറൽ സെക്രട്ടറിയായിരുന്ന േബ്ലസർ 1997 മുതൽ 2013 വരെ ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. ഇൗ കാലയളവിൽ കോൺകകാഫിൽ വ്യാപക അഴിമതി നടത്തിയെന്നും കണ്ടെത്തിയിരുന്നു. ഇതിനുപുറമെ നികുതിവെട്ടിപ്പിനും േബ്ലസറിെന പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
