അഖിലേന്ത്യ ഫെഡറേഷനെതിരായ ഹൈകോടതി ഉത്തരവ് വിലക്ക് ഭീഷണി; സ്വരം കടുപ്പിച്ച് ഫിഫ
text_fieldsസൂറിക്: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തെരഞ്ഞെടുപ്പിലെ കോടതി ഇടപെടലിനിടെ മുന്നറിയിപ്പുമായി രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ). ഫെഡേറഷനിൽ രാജ്യത്തിനകത്തുള്ള നിയമപരമോ രാഷ്ട്രീയമോ ആയ ഇടപെടൽ അനുവദിക്കില്ലെന്നാണ് ഫിഫയുടെ മുന്നറിയിപ്പ്. എ.െഎ.എഫ്.എഫ് തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഡൽഹി ഹൈകോടതി പ്രസിഡൻറ് സ്ഥാനത്തുനിന്ന് പ്രഫുൽ പേട്ടലിനെ അയോഗ്യനാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഫിഫ നിർദേശം. ചൊവ്വാഴ്ചെത്ത കോടതി ഉത്തരവിനുശേഷം ഇതാദ്യമായാണ് ഫിഫയുടെ പ്രതികരണം. കോടതി ഉത്തരവു സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞ് ഫിഫ അഖിലേന്ത്യ ഫെഡറേഷന് കത്തയച്ചു. സർക്കാർ-കോടതി ഇടപെടൽ ബോധ്യപ്പെട്ടാൽ ദേശീയ ഫെഡറേഷനും രാജ്യത്തിനും വിലക്കേർപ്പെടുത്തുകയാണ് ഫിഫയുടെ രീതി. കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പാണ് കോടതി അസാധുവാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
