Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂ​ന്നാം​ഘ​ട്ട...

മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ്  വി​ൽ​പ​ന തു​ട​ങ്ങി

text_fields
bookmark_border
മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ്  വി​ൽ​പ​ന തു​ട​ങ്ങി
cancel
കൊ​ച്ചി: അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് മൂ​ന്നാം​ഘ​ട്ട ടി​ക്ക​റ്റ് വി​ല്‍പ​ന ആ​രം​ഭി​ച്ചു. 25 ശ​ത​മാ​നം ഇ​ള​വോ​ടെ ടൂ​ര്‍ണ​മ​െൻറി​​െൻറ ഉ​ദ്ഘാ​ട​ന ത​ലേ​ന്ന്  വ​രെ  ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ വ​ഴി മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് വി​ല്‍പ​ന. കൊ​ച്ചി, കൊ​ല്‍ക്ക​ത്ത, ഗു​വാ​ഹ​തി എ​ന്നീ വേ​ദി​ക​ളി​ലെ മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള മു​ഴു​വ​ന്‍ ടി​ക്ക​റ്റു​ക​ളും ര​ണ്ടു ഘ​ട്ട​ത്തി​ലും തു​ട​ക്ക​ത്തി​ലേ വി​റ്റു പോ​യി​രു​ന്നു. ജൂ​ലൈ 14ന് ​ഒ​രു ല​ക്ഷം ടി​ക്ക​റ്റ് വി​ല്‍പ​ന​യെ​ന്ന നാ​ഴി​ക​ക​ല്ലും പി​ന്നി​ട്ടു.

 ടി​ക്ക​റ്റ് വി​ല്‍പ​ന​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മു​ഴു​വ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ക്കു​മാ​യി വെ​ന്യൂ പാ​ക്കേ​ജ് എ​ന്ന നി​ല​യി​ല്‍ 60 ശ​ത​മാ​നം ഡി​സ്‌​ക്കൗ​ണ്ടാ​ണ് ന​ല്‍കി​യി​രു​ന്ന​ത്. 50 ശ​ത​മാ​നം ഇ​ള​വോ​ടെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ടി​ക്ക​റ്റ് വി​റ്റ​ത്. ഓ​രോ മ​ത്സ​ര​ങ്ങ​ള്‍ക്കു​മു​ള്ള പ്ര​ത്യേ​കം ടി​ക്ക​റ്റു​ക​ളാ​ണ് ഇ​പ്പോ​ള്‍ വി​ല്‍പ​ന​ക്കു​ള്ള​ത്. ടൂ​ര്‍ണ​മ​െൻറ് തു​ട​ങ്ങു​ന്ന ഒ​ക്‌​ടോ​ബ​ര്‍ ആ​റു മു​ത​ല്‍ 28 വ​രെ അ​ന്തി​മ ഘ​ട്ട ടി​ക്ക​റ്റ് വി​ല്‍പ​ന ന​ട​ക്കും. ഇൗ ​സ​മ​യ​ത്ത് ഇ​ള​വൊ​ന്നും ഉ​ണ്ടാ​വി​ല്ല. 80 രൂ​പ​യാ​ണ് ടി​ക്ക​റ്റി​​െൻറ കു​റ​ഞ്ഞ വി​ല. കൂ​ടി​യ വി​ല 800 രൂ​പ​യും. 25 ശ​ത​മാ​നം ഇ​ള​വു​ള്ള​തി​നാ​ല്‍ 60,150, 300,600 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ 
നി​ര​ക്ക്. 

കൊ​ച്ചി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ക്ക് 60 രൂ​പ മു​ത​ല്‍ 300 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്. കൊ​ച്ചി​ക്ക് പു​റ​മെ കൊ​ല്‍ക്ക​ത്ത, ഗു​വാ​ഹ​തി, മും​ബൈ, ഡ​ല്‍ഹി, ഗോ​വ എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍. ടൂ​ര്‍ണ​മ​െൻറി​ല്‍ ആ​കെ 52 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​നു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFA U17 World Cupmalayalam newssports newsTicket Sales
News Summary - FIFA U17 World Cup: Phase 3 of Ticket Sales Launched -sports news
Next Story