Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 4:41 AM IST Updated On
date_range 16 May 2017 4:41 AM ISTഫിഫ അണ്ടര്‍ 17 ലോകകപ്പ് പ്രവൃത്തികൾ സംബന്ധിച്ച് ആശങ്കയില്ല –മന്ത്രി എ.സി. മൊയ്തീന്
text_fieldsbookmark_border
കൊച്ചി: ഫിഫ അണ്ടര്‍ -17 ലോകകപ്പിന് മറ്റു വേദികളില്‍ ചെയ്ത വേഗത്തില്‍ കൊച്ചിയിൽ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ. മോശം തയാറെടുപ്പല്ല കൊച്ചിയുേടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മത്സരം നടക്കേണ്ട കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ആശങ്കയുണ്ടെന്ന് കരുതുന്നില്ല. നിശ്ചയിച്ച രീതിയില്‍ എല്ലാ പ്രവൃത്തികളും തിങ്കളാഴ്ചതന്നെ പൂര്‍ത്തീകരിക്കാൻ സാധിച്ചു. വൈകി തുടങ്ങിയതുമൂലം ആശങ്കയിലായിരുന്ന ഫയർ ആൻഡ് സേഫ്റ്റി, എയര്‍ കണ്ടീഷൻ പ്രവൃത്തികളെല്ലാം തീര്ക്കാനായിട്ടുണ്ട്. അവശേഷിക്കുന്ന പ്രവൃത്തികള്‍ രണ്ടുദിവസത്തിനുള്ളില്‍ പൂർത്തീകരിക്കാനാവും. ചില പ്രവൃത്തികൾക്ക് ഇൗ മാസം 30 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. അവ നിശ്ചിത സമയത്തുതന്നെ തീര്‍ക്കും. ഉദ്യോഗസ്ഥരും കരാറുകാരും സംയുക്തമായാണ് പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്നത്. ലോകകപ്പിനോടനുബന്ധിച്ച് നഗരത്തിലെ സൗന്ദര്യവത്കരണ പദ്ധതികളിൽ കോർപറേഷനുമായി സർക്കാർ സഹകരിക്കും. അത്തരം പദ്ധതികളുടെ പൂർത്തീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
