Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ആ​വേ​ശം പ​ക​രാ​ൻ  ലോ​ക​താ​ര​ങ്ങ​ളെ​ത്തും

text_fields
bookmark_border
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ആ​വേ​ശം പ​ക​രാ​ൻ  ലോ​ക​താ​ര​ങ്ങ​ളെ​ത്തും
cancel
ന്യൂഡൽഹി: കൗമാര  ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയിൽ  ഫുട്ബാൾ ആവേശത്തിന് പന്തുതട്ടാൻ  ഇതിഹാസ താരങ്ങളുമെത്തുന്നു. ദക്ഷിണ  കൊറിയയിലെ അണ്ടർ 20 ലോകകപ്പ്  നറുക്കെടുപ്പിൽ പെങ്കടുക്കാൻ ഡീഗോ  മറഡോണയും പാബ്ലോ അയ്മറും എത്തിയതിന് സമാനമായി ലോകഫുട്ബാളിലെ സൂപ്പർതാരങ്ങൾ  ഇന്ത്യയിലെത്തുമെന്ന് ഫിഫ ടൂർണമെൻറ്  തലവൻ ജാമി യാർസ അറിയിച്ചു. ഏതെല്ലാം  താരങ്ങളാണെത്തുകയെന്ന്  വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.  ലോകകപ്പിന് മുന്നോടിയായി ആറു  വേദികളിലെ അവസാനവട്ട ഒരുക്കങ്ങൾ  വിലയിരുത്താനെത്തിയ ഫിഫ എട്ടംഗ  സമിതിയുടെ തലവനാണ് യാർസ. ഫിഫ അംബാസഡറായ  മറഡോണയും ഇന്ത്യയിലെത്തുമെന്നാണ്  സൂചന. ഒക്ടോബർ ആറ് മുതൽ 28 വരെയാണ് ലോകകപ്പ്.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FIFA U-17 World Cup: Football Greats to Visit India
Next Story