കൗമാര ലോകകപ്പ് ലോകത്തിന് മുന്നിൽ കേരളത്തിെൻറ മുഖമായിമാറും –ഹവിയർ സെപ്പി
text_fieldsകൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് കേരളത്തിെൻറ മുഖമാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് ടൂർണമെൻറ് ഡയറക്ടർ ഹവിയർ സെപ്പി. ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി സ്റ്റേഡിയവും അനുബന്ധ നിർമാണ പ്രവർത്തനങ്ങളും 80 ശതമാനം വരെ മാത്രമാണ് പൂർത്തിയായത്. നാലു ഡ്രസിങ് റൂം, അഗ്നിശമന സേനയുടെ ക്രമീകരണങ്ങൾ എന്നിവ പൂർത്തിയായി. പക്ഷേ സ്റ്റേഡിയം പെയിൻറിങ്, ലൈറ്റിങ് സംവിധാനമടക്കമുള്ള സൗന്ദര്യവത്കരണ ജോലി എവിടെയുമെത്തിയിട്ടിെല്ലന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ സംേപ്രഷണം ചെയ്യുന്ന മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുന്നത്. മത്സരം കാണുന്ന ഒാരോരുത്തർക്കും മുന്നിൽ കേരളത്തിെൻറ മുഖമായി കലൂർ സ്റ്റേഡിയമാണ് മാറുന്നതെന്ന വിവരം സംസ്ഥാന സർക്കാർ തിരിച്ചറിയണം.
അടിസ്ഥാനവും അത്യാവശ്യവുമായ കാര്യങ്ങൾ മാത്രമേ ഫിഫ നിർബന്ധിതമായി നടപ്പാക്കാൻ ആവശ്യപ്പെടൂ. സ്റ്റേഡിയത്തിന് പുറത്ത് വഴിവിളക്കുകൾ ഉടൻ സ്ഥാപിക്കണം. സൗന്ദര്യവത്കരണം എന്നതിലുപരി സുരക്ഷയുടെ കൂടി ഭാഗമാണിത്. റോഡുകൾ നവീകരിക്കുന്നതിനും പാർക്കിങ് സൗകര്യത്തിനും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉചിത ശ്രമങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ ഫുട്ബാളിെൻറ വളർച്ചക്ക് വേണ്ടിയുള്ള പ്രചാരണങ്ങൾ കൂടിയാണ് നടത്തേണ്ടത്. വീഡിയോ റഫറീയിങ് സംവിധാനം കോണ്‍ഫെഡറേഷന്‍ കപ്പിൽ ഉപയോഗിച്ചെങ്കിലും അണ്ടര്‍ 17 ലോകകപ്പിന് വേണ്ടെന്നാണ് ഫിഫ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
