ഫി​ഫ റാ​ങ്കി​ങ്​: ബെ​ൽ​ജി​യം ഒ​ന്നാമൻ; ഇ​ന്ത്യ 104ാം സ്ഥാ​ന​ത്ത്​

23:54 PM
19/09/2019
indian-football-team-06000919.jpg

സൂ​റി​ച്ച്​: ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​റി​നെ അ​ഭി​മാ​ന​ക​ര​മാ​യ സ​മ​നി​ല​യി​ൽ ത​ള​ച്ചെ​ങ്കി​ലും പു​തി​യ ഫി​ഫ റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്ക​ത്​ തു​ണ​യാ​യി​ല്ല. പു​തു​ക്കി​യ റാ​ങ്കി​ങ്ങി​ൽ ര​ണ്ടു സ്ഥാ​നം പി​ന്നോ​ട്ടു​പോ​യി ഇ​ന്ത്യ 104ലെ​ത്തി. 

62ാം സ്ഥാ​ന​ത്തു​ള്ള ഖ​ത്ത​റി​​െൻറ നി​ല​യി​ൽ മാ​റ്റ​മി​ല്ല. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ​യെ അ​വ​സാ​ന​നി​മി​ഷ ഗോ​ളു​ക​ളി​ൽ മ​റി​ക​ട​ന്ന ഒ​മാ​ൻ ആ ​ജ​യ​ത്തി​​െൻറ ബ​ല​ത്തി​ൽ മൂ​ന്നു സ്ഥാ​നം മു​ന്നോ​ട്ടു​ക​യ​റി 84ലെ​ത്തി. ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ളാ​യ അ​ഫ്​​ഗാ​നി​സ്താ​ൻ 146ഉം ​ബം​ഗ്ലാ​ദേ​ശ്​ 187ഉം ​സ്​​ഥാ​ന​ത്താ​ണു​ള്ള​ത്. അ​ഫ്​​ഗാ​ൻ ടീം ​മൂ​ന്നു സ്ഥാ​നം മു​ക​ളി​ലേ​ക്കു​യ​ർ​ന്ന​പ്പോ​ൾ ബം​ഗ്ലാ​ദേ​ശ്​ അ​ഞ്ചു സ്ഥാ​നം പി​ന്നോ​ട്ടു​പോ​യി. 

ബെ​ൽ​ജി​യം ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​േ​മ്പാ​ൾ ബ്ര​സീ​ലി​നെ പി​ന്ത​ള്ളി ​ഫ്രാ​ൻ​സ്​ ര​ണ്ടാ​മ​തെ​ത്തി. ബ്ര​സീ​ൽ മൂ​ന്നും ഇം​ഗ്ല​ണ്ട്​ നാ​ലും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഒ​രു സ്ഥാ​നം മു​ന്നോ​ട്ടു​ക​യ​റി പോ​ർ​ചു​ഗ​ൽ അ​ഞ്ചാ​മ​തെ​ത്തി​യ​പ്പോ​ൾ ഉ​റു​ഗ്വാ​യ്​ ആ​റാം സ്ഥാ​ന​ത്താ​ണ്. ര​ണ്ടു സ്ഥാ​നം മു​ന്നി​ലെ​ത്തി​യ സ്​​പെ​യി​നാ​ണ്​ പു​തി​യ പ​ട്ടി​ക​യി​ലെ ഏ​ഴാം സ്ഥാ​ന​ക്കാ​ർ. ക്രൊ​യേ​ഷ്യ, കൊ​ളം​ബി​യ, അ​ർ​ജ​ൻ​റീ​ന ടീ​മു​ക​ളാ​ണ്​ എ​ട്ടു​മു​ത​ൽ പ​ത്തു​വ​െ​ര സ്ഥാ​ന​ങ്ങ​ളി​ൽ. 
 

Loading...
COMMENTS