Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ റാങ്കിങ്​: ഇന്ത്യ...

ഫിഫ റാങ്കിങ്​: ഇന്ത്യ ആദ്യ നൂറിൽ നിന്ന്​ പുറത്തേക്ക്​; ഞെട്ടിക്കാനൊരുങ്ങി ഖത്തർ

text_fields
bookmark_border
ഫിഫ റാങ്കിങ്​: ഇന്ത്യ ആദ്യ നൂറിൽ നിന്ന്​ പുറത്തേക്ക്​; ഞെട്ടിക്കാനൊരുങ്ങി ഖത്തർ
cancel

ല​ണ്ട​ൻ: ഏ​ഷ്യ​ൻ ക​പ്പ്​ ചാ​മ്പ്യ​ൻ​ഷി​പ്​ പൂ​ർ​ത്തി​യാ​യ​തോ​ടെ ഭൂ​ഖ​ണ്ഡ​ത്തി​ലെ ടീ​മു​ക​ളു​ടെ റാ​ങ്കി​ങ്ങി​ൽ സ്​​ഥാ​ന​ച​ല​നം. ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ർ വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ പു​റ​ത്താ​കേ​ണ്ടി​വ​ന്ന ഇ​ന്ത്യ വീ​ണ്ടും താ​ഴോ​ട്ടു​പോ​യി. 97ാം സ്​​ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ ആ​റു പ​ദ​വി​ക​ൾ താ​ഴോ​ട്ടു​പോ​യി 103ലെ​ത്തി.

കി​രീ​ട​വു​മാ​യി മ​ട​ങ്ങി​യ ഖ​ത്ത​ർ 93ാം സ്​​ഥാ​ന​ത്തു​നി​ന്ന്​ 55ലേ​ക്കാ​ണ്​ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ​ത്. ഏ​ഷ്യ​യി​ൽ ഇ​തോ​ടെ, ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ അ​ഞ്ചാം സ്​​ഥാ​ന​ത്തേ​ക്കു​യ​രാ​ൻ ഖ​ത്ത​റി​നാ​യി. ഇ​റാ​ൻ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ആ​സ്​​ട്രേ​ലി​യ എ​ന്നി​വ​യാ​ണ്​ ആ​ദ്യ നാ​ലു സ്​​ഥാ​ന​ക്കാ​ർ.

ഏ​ഷ്യ​ൻ ക​പ്പി​ൽ ഇ​ന്ത്യ 4-1ന്​ ​വീ​ഴ്​​ത്തി​യ വി​യ​റ്റ്​​നാം പ​ക്ഷേ, റാ​ങ്കി​ങ്ങി​ൽ ഒ​രു​പ​ടി മു​ന്നോ​ട്ടു​ക​യ​റി 99ാമ​ന്മാ​രാ​യി ഇ​ന്ത്യ​ക്കു മു​ക​ളി​ലെ​ത്തി. ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ 22ാമ​തു​ള്ള ഇ​റാ​നു പി​റ​കി​ലാ​യി 27ാം സ്​​ഥാ​ന​ത്താ​ണ്​ ജ​പ്പാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa rankingfifa ranking indiasports newsAFC Asian Cup
News Summary - fifa ranking-sports news
Next Story