ഫിഫ റാങ്കിങ്ങിൽ ഇന്ത്യ താഴോട്ട്
text_fieldsന്യൂഡൽഹി: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒമാനെതിരെ തോൽവിയും അഫ്ഗാനിസ്താനെതിരെ സമനിലയും വഴങ്ങിയ ഇന്ത്യക്ക് ഫിഫ റാങ്കിങ്ങിലും സ്ഥാനചലനം. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്ക് പട്ടിക പ്രകാരം ഇന്ത്യ രണ്ടു സ്ഥാനം താഴേക്കിറങ്ങി 108ാം റാങ്കിലെത്തി. മസ്കത്തിൽ നടന്ന മത്സരത്തിൽ ഒമാൻ ഇന്ത്യയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചപ്പോൾ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള അഫ്ഗാനിസ്താൻ ഇന്ത്യയെ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു.
ഏഷ്യയിൽ 18ാം സ്ഥാനത്താണ് നീലക്കടുവകൾ. യോഗ്യത റൗണ്ടിൽ ഇന്ത്യയോെടാപ്പം മാറ്റുരച്ച ഖത്തറും (55) ഒമാനും (81) രണ്ടുസ്ഥാനം കയറി നില മെച്ചപ്പെടുത്തി. ബെൽജിയം, ഫ്രാൻസ്, ബ്രസീൽ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.