Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ റാങ്കിങ്​:...

ഫിഫ റാങ്കിങ്​: ഫ്രാ​ൻ​സ്​ ഒ​ന്നാ​മ​ത്​, ഇന്ത്യക്ക്​ മുന്നേറ്റം, ജർമനി താഴോട്ട്​

text_fields
bookmark_border
Kylian Mbapp�-sunil chhetri
cancel

സൂ​റി​ക്​: ലോ​ക കി​രീ​ട​ത്തി​നു പി​ന്നാ​ലെ ഫു​ട്​​ബാ​ളി​ലെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ലും ഫ്ര​ഞ്ച്​ ഭ​ര​ണം. ഫി​ഫ​യു​ടെ പ​രി​ഷ്​​ക​രി​ച്ച റാ​ങ്കി​ങ്​​ സം​വി​ധാ​ന പ്ര​കാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രെ പി​ന്ത​ള്ളി ഫ്രാ​ൻ​സ്​ ഒ​ന്നാ​മ​താ​യി. ലോ​ക​ക​പ്പി​ലെ സെ​മി​ഫൈ​ന​ലി​സ്​​റ്റാ​യ ബെ​ൽ​ജി​യ​മാ​ണ്​ ര​ണ്ടാ​മ​ത്. മ​റ്റൊ​രു സെ​മി​ഫൈ​ന​ലി​സ്​​റ്റാ​യ ഇം​ഗ്ല​ണ്ട്​ 12ാം സ്​​ഥ​ന​ത്ത്​ നി​ന്നും ആ​റാം സ്​​ഥാ​ന​ത്തേ​ക്ക്​ ഉ​യ​ർ​ന്നു.

ഒ​ന്നാം റാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ജ​ർ​മ​നി​യാ​ണ്​​ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​ത്. ​ലോ​ക​ക​പ്പി​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യ​തോ​ടെ 15ാം സ്​​ഥാ​ന​ത്തേ​ക്കാ​ണ്​ അവർ പി​ന്ത​ള്ള​പ്പെ​ട്ട​ത്. ബ്ര​സീ​ൽ​ ഒ​രു സ്​​ഥാ​നം കൂ​ടി പി​റ​കോ​ട്ട്​ പോ​യ​പ്പോ​ൾ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​ത്തോ​ടെ ഫൈ​ന​ലി​സ്​​റ്റാ​യ ​ക്രോ​യേ​ഷ്യ 20ാം സ്​​ഥാ​ന​ത്തു​നി​ന്നും നാ​ലാം സ്​​ഥാ​ന​​ത്തെ​ത്തി. 11ാം സ്​​ഥാ​ന​ത്താ​ണ്​ അ​ർ​ജ​ൻ​റീ​ന​യു​ള്ള​ത്. ലോ​ക​ക​പ്പി​ലെ ആ​തി​ഥേ​രാ​യ റ​ഷ്യ  21ാം സ്​​ഥാ​ന​ത്തു​നി​ന്നും ഏ​ഴാം സ്​​ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ 96ൽ

​പു​തി​യ​താ​യി പ്ര​ഖ്യാ​പി​ച്ച ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ 96ാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ മാ​സം റാ​ങ്കി​ങ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ന്ത്യ 97ാം സ്ഥാ​ന​ത്താ​യി​രു​ന്നു. ജോ​ർ​ജി​യ​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ 96ാം സ്ഥാ​നം പ​ങ്കി​ടു​ന്ന​ത്.

റാ​ങ്കി​ങ്​

  1. ഫ്രാ​ൻ​സ്​  
  2. ബെ​ൽ​ജി​യം
  3. ബ്ര​സീ​ൽ  
  4. ക്രൊ​യേ​ഷ്യ
  5. ഉ​റു​ഗ്വാ​യ്​  
  6. ഇം​ഗ്ല​ണ്ട്​ 
  7. പോ​ർ​ചു​ഗ​ൽ
  8. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​
  9. സ്​​പെ​യി​ൻ  
  10. ഡെ​ന്മാ​ർ​ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa rankinggermanysunil chhetrififa ranking indiamalayalam newssports news
News Summary - fifa ranking france number 1-sports news
Next Story