ഫി​ഫ​ പ്ര​തി​ഫ​ലം: മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി മുമ്പിൽ

23:34 PM
05/12/2018

പാ​രി​സ്​: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ഫു​ട്​​ബാ​ൾ​താ​ര​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ പ്ര​തി​ഫ​ല​ത്തു​ക​യി​ൽ മു​മ്പി​ൽ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി. യൂ​റോ​പ്യ​ൻ ക്ല​ബ്​ ​അ​സോ​സി​യേ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ്​ ‘പ​ണ​ക്കി​ലു​ക്ക​ത്തി​ൽ’ തൂ​ക്കം കൂ​ടു​ത​ൽ സി​റ്റി​ക്കാ​ണെ​ന്ന്​ പു​റ​ത്തു​വി​ട്ട​ത്.

സി​റ്റി​യു​ടെ 16 താ​ര​ങ്ങ​ളാ​ണ്​ ​വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ലോ​ക​ക​പ്പി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ഇ​വ​ർ​ക്കാ​യി ഫി​ഫ ന​ൽ​കി​യ​ത്​ അ​ഞ്ചു മി​ല്ല്യ​ൻ യു.​എ​സ്. ഡോ​ള​ർ (ഏ​ക​ദേ​ശം 35 കോ​ടി). തൊ​ട്ടു​പി​ന്നി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ രാ​ജാ​ക്ക​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡാ​ണ്. ഏ​ക​ദേ​ശം 31 കോ​ടി. ചെ​ൽ​സി​യും യു​നൈ​റ്റ​ഡു​മാ​ണ്​ പി​ന്നീ​ട്​ (39 ല​ക്ഷം ഡോ​ള​ർ). ലോ​ക​ത്തി​ലെ വി​വി​ധ ക്ല​ബു​ക​ളി​ലെ 416 ക​ളി​ക്കാ​ർ​ക്കാ​യി 1475 കോ​ടി​യാ​ണ്​ ഫി​ഫ  ന​ൽ​കി​യ​ത്.

Loading...
COMMENTS