ഫിഫ ക്ലബ് ലോകകപ്പ്: കിക്കോഫ്​ ഡിസംബർ 11ന്​

ഒ. മുസ്​തഫ 
09:30 AM
24/10/2019

ദോഹ: ഖത്തർ വേദിയാവുന്ന ഫിഫ ക്ലബ് ലോകകപ്പിന്​ ഡിസംബർ 11ന്​ കിക്കോഫ്​ കുറിക്കും. 21നാണ്​ ഫൈനൽ. നിലവിലെ ഫോർമാറ്റിൽതന്നെ  ഏഴു ടീമുകളായിരിക്കും മാറ്റുരക്കുക. ഉദ്ഘാടനമത്സരത്തിൽ ഖത്തറിലെ അൽ സദ്ദും ഒ.എഫ്.സി ചാമ്പ്യൻസ്  ലീഗ് ജേതാക്കളായ ഹൈൻഗെനും ഏറ്റുമുട്ടും. 

ഇതുവരെയായി മൂന്ന് ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്. കോൺകകാഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ  മെക്സികോയിലെ സി.എഫ് മോണ്ടിററി, ഒ.എഫ്.സി ചാമ്പ്യന്മാരായ ന്യൂ കാലിഡോണിയയിൽനിന്നുള്ള  ഹൈൻഗെൻ സ്പോർട്ട്, യുവേഫ ചാമ്പ്യന്മാരായ ലിവർപൂൾ എഫ്.സി എന്നിവരാണവർ. 

ആഫ്രിക്ക, ഏഷ്യ,  തെക്കനമേരിക്ക ടീമുകൾ ഏതൊക്കെയെന്ന് വരുംമാസങ്ങളിൽ വ്യക്തമാകും. ജാസിം ബിൻ ഹമദ് സ്​റ്റേഡിയം,  ഖലീഫ ഇൻറർനാഷനൽ സ്​റ്റേഡിയം, എജുക്കേഷൻ സിറ്റി സ്​റ്റേഡിയം എന്നിവയാണ് േവദി. ടൂർണമ​െൻറി​​െൻറ ഔദ്യോഗിക എംബ്ലം ഫിഫ നേരത്തേ പുറത്തുവിട്ടിരുന്നു. ഖത്തറി​െൻറ പൗരാണിക വ്യവസായ മേഖലയായിരുന്ന മുത്തിനെ ഫുട്ബാൾ രൂപത്തിൽ ആലേഖനം  ചെയ്താണ് എംബ്ലം തയാറാക്കിയത്​. ചാമ്പ്യൻഷിപ്പി​െൻറ ടിക്കറ്റ് വിൽപനയും ആരംഭിച്ചു.

Loading...
COMMENTS