ഫിഫ ക്ലബ് ലോകകപ്പ്: ലിവർപൂളിന് നാളെ ചാമ്പ്യൻ പോര്
text_fieldsദോഹ: ഭൂഗോളത്തിലെ ആറ് വൻകരകളിലെ ക്ലബ് ഫുട്ബാളിലെ രാജാക്കന്മാർ ആരെന്ന് 21ന് അറിയാം. ദോഹയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ സി.എഫ് മൊണ്ടെറേയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്ത് ലിവർപുൾ ഫൈനലിൽ പ്രവേശിച്ചതോടെ അവസാനപോരാട്ടം വീറുറ്റതാകും. ഡിസംബർ 21ന് ഖലീഫ സ്റ്റേഡിയത്തിൽ ദോഹ സമയം രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ സി.ആർ ഫ്ലെമിങ്ങോയാണ് ലിവർപൂളിെൻറ എതിരാളികൾ. ബുധനാഴ്ച രാത്രി നടന്ന രണ്ടാംസെമിയിൽ ഖലീഫ സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത 48,000ത്തോളം കാൽപന്ത് ആരാധകരെ സാക്ഷിനിർത്തി ഇഞ്ചുറി ടൈമിലാണ് യൂറോപ്യൻ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചത്.
11ാംമിനിറ്റിൽ തന്നെ നബി കീറ്റ ലിവർപൂളിനെ മുന്നിലെത്തിച്ചു. തുടർ മുന്നേറ്റങ്ങൾക്കൊടുവിൽ റൊഗേലയോ ഫ്യൂനസിെൻറ വക മൊണ്ടെറേക്ക് സമനിലഗോൾ. മനോഹരമായ ചില ഡ്രിബ്ലിങ്ങുകൾ മുഹമ്മദ് സലയുടെ ബൂട്ടിൽനിന്ന് ജനിച്ചെങ്കിലും ഗോളെന്നുറപ്പിക്കുന്ന നീക്കങ്ങളുണ്ടായില്ല. ലിവർപൂളിെൻറ പാസുകൾ പലതും എതിരാളികളുടെ കാലുകളിൽ വിശ്രമിച്ചു. നിശ്ചിതസമയത്തിലും മെണ്ടേറെ എതിരാളികളെ സമനിലിൽ പിടിച്ചുകെട്ടി. പകരക്കാരനായി ബ്രസീൽ സൂപ്പർതാരം റോബർട്ടോ ഫെർമിനോയെ കളത്തിലിറക്കിയ കോച്ചിെൻറ തന്ത്രംഫലിച്ചു.
ഇഞ്ചുറി ൈടമിൽ സലാഹ് അലക്സാണ്ടർ ആർനോൾഡിന് നൽകിയ റിവേഴ്സ് പാസ് എതിർ ഡിഫെൻഡറുടെ കാലിനിടയിലൂടെ പോസ്റ്റിനു മുന്നിൽ കാത്തിരുന്ന ഫെർമിന്യോക്കു മുന്നിൽ. വെറുതെ കാൽെവച്ചുകൊടുക്കേണ്ട പണിയേ ഫെർമിനോക്കുണ്ടായിരുന്നുള്ളൂ. രണ്ടു ദിവസത്തിനിടെ രണ്ടാം കളിയും വേണ്ടിവെന്നിട്ടും മുൻനിര ഇലവനെ നിരത്തി കളി ജയിച്ച് േക്ലാപ്പും കുട്ടികളും കലാശപ്പോരിന്. സൗദി ക്ലബ് അൽഹിലാലിനെ തകർത്താണ് സി.ആർ ഫ്ലെമിങ്ഗോ നേരത്തേ ഫൈനലിൽ കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
