Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ന​റി​യാം ഫി​ഫ ദ...

ഇ​ന്ന​റി​യാം ഫി​ഫ ദ ​ബെ​സ്​​റ്റ്

text_fields
bookmark_border
ഇ​ന്ന​റി​യാം ഫി​ഫ ദ ​ബെ​സ്​​റ്റ്
cancel

ല​ണ്ട​ൻ: കാ​ത്തി​രു​ന്ന ലോ​ക​താ​രം ആ​രാ​ണെ​ന്ന്​ ഇ​ന്ന​റി​യാം. റ​ഷ്യ​ൻ മ​ണ്ണി​ലെ ലോ​ക​ക​പ്പും, യൂ​റോ​പ്യ​ൻ മൈ​താ​ന​ങ്ങ​ളെ ഉ​ഴു​തു​മ​റി​ച്ച ക​ളി​ക്കാ​ല​ത്തി​നു​മൊ​ടു​വി​ൽ ലോ​ക ഫു​ട്​​ബാ​ളി​ലെ മി​ക​ച്ച താ​രം ആ​രാ​വും. 2017 ജൂ​ൈ​ല​ മു​ത​ൽ 2018 ജൂ​ൈ​ല ​വ​രെ​യു​ള്ള ഒ​രു വ​ർ​ഷ സീ​സ​ണി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​വ​രി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ത്ത പ​ത്തു​പേ​ർ. ദേ​ശീ​യ ടീം ​ക്യാ​പ്​​റ്റ​ന്മാ​രും പ​രി​ശീ​ല​ക​രും വി​ദ​ഗ്​​ധ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന​വ​രു​ടെ വോ​ട്ടി​ങ്ങി​ലെ അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച മൂ​ന്നു​പേ​ർ.

യു​വ​ൻ​റ​സി​​​െൻറ പോ​ർ​ചു​ഗ​ൽ ഇ​തി​ഹാ​സം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ലി​വ​ർ​പൂ​ളി​​​െൻറ ഇൗ​ജി​പ്​​ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹ്, റ​യ​ൽ മ​ഡ്രി​ഡി​​​െൻറ ക്രൊ​യേ​ഷ്യ​ൻ സ്​​റ്റാ​ർ ലൂ​ക മോ​ഡ്രി​ച്. മൂ​വ​രി​ൽ ആ​രാ​വും പോ​യ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​രം. ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കും​ ഇ​ന്ന്​ ല​ണ്ട​നി​ലെ റോ​യ​ൽ ഫെ​സ്​​റ്റി​വ​ൽ ഹാ​ളി​ൽ ഉ​ത്ത​രം ല​ഭി​ക്കും.

ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 11 മു​ത​ലാ​ണ്​ താ​ര​രാ​വി​​​െൻറ തു​ട​ക്കം. അ​വാ​ർ​ഡ്​ പ​ട്ടി​ക​യി​ലി​ല്ലെ​ങ്കി​ലും ല​യ​ണ​ൽ മെ​സ്സി ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ​താ​ര​ങ്ങ​ളും മു​ൻ​കാ​ല ക​ളി​ക്കാ​രു​മെ​ല്ലാം അ​വാ​ർ​ഡ്​ നി​ശ​ക്ക്​ സാ​ക്ഷി​യാ​കാ​നെ​ത്തും.യു​വേ​ഫ​യു​ടെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം സ്വ​ന്ത​മാ​ക്കി​വ​രു​ന്ന മോ​ഡ്രി​ച്ചി​നാ​ണ്​ പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsFifa the Best Player
News Summary - FIFA The Best - Sports News
Next Story