ഫിഫ ദി ബെസ്റ്റ് പുരസ്കാരം: ചുരുക്കപ്പട്ടിക തയാറായി
text_fieldsസൂറിച്: കഴിഞ്ഞ സീസണിലെ മികച്ച ലോകഫുട്ബാൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ് കാരത്തിെൻറ ചുരുക്കപ്പട്ടികയിൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, വെർജി വാൻ ഡൈക് എന്നിവർ ഇടം പിടിച്ചു. 10പേരുടെ പട്ടികയാണ് ഫിഫ പുറത്തുവിട്ടത്. 2018 ജൂൈല 6 മുതൽ 2019 ജ ൂൈല 19 വരെയുള്ള സീസണിലെ േഫാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമാണ് ലിവർപൂളിെൻറ ഡച്ച് താരമായ വാൻഡൈകിന് അനുഗ്രഹമായത്. കഴിഞ്ഞ സീസണിലെ മികച്ച താരമായ ലൂകാ മോഡ്രിച് ഇടം പിടിച്ചില്ല. നെയ്മർ തുടർച്ചയായി രണ്ടാം വർഷവും പട്ടികക്ക് പുറത്തായി. ചുരക്കപ്പടികയിൽനിന്നും വിജയിലെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കും. ദേശീയ ടീം കോച്ച്- ക്യാപ്റ്റന്മാർ, തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർ-ആരാധകർ എന്നിവരാണ് വോട്ടർമാർ.
വിജയിയെ സെപ്റ്റംബർ 23ന് മിലാനിൽ പ്രഖ്യാപിക്കും. 12 വനിത താരങ്ങൾ, പത്ത് വീതം പുരുഷ-വനിത കോച്ചുമാർ എന്നിവരാണ് വിവിധ വിഭാഗങ്ങളിലായുള്ള മറ്റ് നാമനിർദേശങ്ങൾ.
ചുരുക്കപ്പട്ടിക
1. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർചുഗൽ/ യുവൻറസ്)
2. ലയണൽ മെസ്സി (അർജൻറീന/ ബാഴ്സലോണ)
3. മുഹമ്മദ് സലാഹ് (ഇൗജിപ്ത്/ ലിവർപൂൾ)
4. വെർജിൽ വാൻഡൈക് (നെതർലൻഡ്സ്/ ലിവർപൂൾ)
5. ഫ്രെങ്കി ഡി ജോങ് (നെതർലൻഡ്സ്/ അയാക്സ്)
6. മത്യാസ് ഡി ലിറ്റ് (നെതർലൻഡ്സ് / അയാക്സ്)
7. എഡൻ ഹസാഡ് (ബെൽജിയം/ ചെൽസി)
8. ഹാരി കെയ്ൻ (ഇംഗ്ലണ്ട് / ടോട്ടൻഹാം)
9. സാദിയോ മാനെ (സെനഗാൾ/ ലിവർപൂൾ)
10. കെയ്ലിയൻ എംബാപ്പെ (ഫ്രാൻസ്/ പി.എസ്.ജി)