ലോകകപ്പിലെ മികച്ച ഗോൾ കണ്ടെത്താൻ ഫിഫ മത്സരം
text_fieldsറഷ്യൻ ലോകകപ്പിലെ മികച്ച ഗോൾ കണ്ടെത്താൻ ഫിഫ അവസരമൊരുക്കുന്നു. www.fifa.com വെബ്സൈറ്റ് വഴി വോട്ടിങ്ങിലൂടെയാണ് മികച്ച ഗോൾ കണ്ടെത്തുക. ഫിഫ തിരഞ്ഞെടുത്ത 18 ഗോളുകളുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് വോട്ടിങ്ങിന് അവസരം.
ജപ്പാനെതിരെ ബെൽജിയത്തിെൻറ നാസർ ചാഡ്ലി, സൗദി അറേബ്യക്കെതിരെ റഷ്യയുടെ ഡെനിസ് ചെറിഷേവ്, ക്രൊയേഷ്യക്കെതിരെ ചെറിഷേവ്, സ്പെയിനിനെതിരെ പോർചുഗലിെൻറ ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്വിറ്റ്സർലൻഡിനെതിരെ ബ്രസീലിെൻറ ഫിലിപെ കുടീന്യോ, ഫ്രാൻസിനെതിരെ അർജൻറീനയുടെ എയ്ഞ്ചൽ ഡിമരിയ, ഇൗജിപ്തിനെതിരെ റഷ്യയുടെ ആർടെം സ്യൂബ, ഇംഗ്ലണ്ടിനെതിരെ ബെൽജിയത്തിെൻറ അദ്നാൻ യാനുസാജ്, സ്വീഡനെതിരെ ജർമനിയുടെ ടോണി ക്രൂസ്, പാനമക്കെതിരെ ഇംഗ്ലണ്ടിെൻറ ജെസെ ലിൻഗാർഡ്, പാനമക്കെതിരെ ബെൽജിയത്തിെൻറ ഡ്രെയ്സ് മെർടൻസ്, അർജൻറീനക്കെതിരെ ക്രൊയേഷ്യയുടെ ലൂക മോഡ്രിച്, നൈജീരിയക്കെതിരെ അർജൻറീനയുടെ ലയണൽ മെസ്സി, െഎസ്ലൻഡിനെതിരെ നൈജീരിയയുടെ അഹ്മദ് മൂസ, പോർചുഗലിനെതിരെ സ്പെയിനിെൻറ നാചോ, ഇറാനെതിരെ പോർചുഗലിെൻറ റിക്കാർഡോ ക്വറസ്മ, ജപ്പാനെതിരെ കൊളംബിയയുടെ യുവരാൻ ക്വിേൻററോ, അർജൻറീനക്കെതിരെ ഫ്രാൻസിെൻറ ബെഞ്ചമിൻ പവാർഡ് എന്നിവരുടെ ഗോളുകളാണ് പട്ടികയിലുള്ളത്. ജൂലൈ 23ന് വോട്ടിങ് അവസാനിക്കും.