ഫിഫ ദ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ന്
text_fieldsമിലാൻ: 10 വർഷമായി ലോക ഫുട്ബാളിലെ സൂപ്പർ പദവി പങ്കിടുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാ നോ റൊണാൾഡോ കൂട്ടുകെേട്ടാ അേതാ പ്രതിരോധത്തിൽ വൽമതിലിെൻറ കെട്ടുറപ്പ് തീർത്ത വിർജിൽ വാൻഡൈകോ. കഴിഞ്ഞ സീസണിൽ ലോക ഫുട്ബാളിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യ ത്തിന് ഇന്ന് മിലാൻ നഗരം ഉത്തരം നൽകും.
ലോകകപ്പിനോളം താരപ്പകിട്ടുള്ള ‘ഫിഫ ദ ബെ സ്റ്റ്’ പുരസ്കാര പ്രഖ്യാപനത്തിന് ഇറ്റാലിയൻ നഗരമായ മിലാനിലെ അല സ്കാല തിയറ്റർ വേദിയാവും. ഫുട്ബാൾ താരങ്ങളും മറ്റും അണിനിരക്കുന്ന പ്രൗഢഗംഭീര സദസ്സിലാണ് 11 ഫിഫ അവാർഡുകളുടെ പ്രഖ്യാപനം. പുരുഷ-വനിത താരങ്ങൾ, കോച്ച്, ഗോൾകീപ്പർ, മികച്ച ഗോൾ, ഫാൻ, ഫെയർേപ്ല തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡ് പ്രഖ്യാപനം.
നേരേത്ത പ്രഖ്യാപിച്ച സാധ്യതാപട്ടികയിലെ വോെട്ടടുപ്പിനു പിന്നാലെയാണ് മൂന്നു പേരുടെ വീതം ചുരുക്കപ്പട്ടിക തയാറാക്കിയത്. ആരാധകർ, ദേശീയ ടീമുകളുടെ കോച്ച്, ക്യാപ്റ്റന്മാർ, തെരഞ്ഞെടുക്കപ്പെട്ട സ്പോർട്സ് ജേണലിസ്റ്റുകൾ എന്നിവരാണ് വോട്ട് ചെയ്തത്.
മുന്നിൽ വാൻഡൈക്
ഫിഫ െപ്ലയർ ഒാഫ് ദി ഇയർ, ഫിഫ ബാലൺ ഡി ഒാർ, ഫിഫ ദ ബെസ്റ്റ് എന്നിങ്ങനെ പേര് മാറിമറിഞ്ഞ ഫിഫ പുരസ്കാരത്തിൽ 2008 മുതൽ 2017 വരെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമായിരുന്നു ജേതാക്കൾ. 10 വർഷത്തിനിടെ ഇരുവരും അഞ്ചു തവണ വീതം ലോക ഫുട്ബാളർ പുരസ്കാരത്തിന് അർഹരായി. എന്നാൽ, 2018ൽ ഇൗ പതിവ് അട്ടിമറിച്ച് ലോകകപ്പിലെ മികവുമായി ക്രൊയേഷ്യൻ താരം ലൂക മോഡ്രിച് ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടി. 2007നുശേഷം മെസ്സിയും ക്രിസ്റ്റ്യാനോയുമല്ലാതെ ഒരാൾ ആദ്യമായി പുരസ്കാരം നേടി. അന്ന് ക്രിസ്റ്റ്യാനോ രണ്ടാമതായപ്പോൾ, മെസ്സി മൂന്നുപേരുടെ പട്ടികയിലുമില്ലായിരുന്നു.
ഇക്കുറി മെസ്സി-റോണോ സംഘം ചുരുക്കപ്പട്ടികയിലുണ്ടെങ്കിലും സാധ്യതകളെല്ലാം ലിവർപൂളിെൻറ ഡച്ച് മതിൽ വിർജിൽ വാൻഡൈകിനാണ്. ഇംഗ്ലീഷ് ക്ലബിനെ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് ജേതാക്കളാക്കിയതും, നെതർലൻഡ്സിനെ യുവേഫ നേഷൻസ് ലീഗ് റണ്ണേഴ്സ്അപ്പാക്കിയതുമെല്ലാം വാൻഡൈകിന് മികവാകും. ഫിഫ ദ ബെസ്റ്റിലേക്കുള്ള യാത്രക്കിടെ ഒരുപിടി അംഗീകാരങ്ങളും വാൻഡൈക് നേടി. ഇംഗ്ലീഷ് പ്രഫഷനൽ ഫുട്ബാളർ പുരസ്കാരം, പ്രീമിയർ ലീഗ് െപ്ലയർ ഒാഫ് ദ സീസൺ, യുവേഫ െപ്ലയർ പുരസ്കാരം എന്നിവ അതിൽ പ്രധാനം. സൂചനകളെല്ലാം ശരിയായാൽ 2006ൽ ഇറ്റലിയുടെ ഫാബിയോ കന്നവാരോക്കുശേഷം ആദ്യമായി ഒരു പ്രതിരോധതാരം ലോക ഫുട്ബാളറാവും.
വനിത ലോകകപ്പിലെ വിജയമാണ് രണ്ട് അമേരിക്കൻ താരങ്ങളെ ചുരുക്കപ്പട്ടികയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
