Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാ​സ്​​ട്രോ​യു​ടെ...

കാ​സ്​​ട്രോ​യു​ടെ ഫാ​നി​ഗോ കി​ഡ്​​നാ​പ്പി​ങ്​

text_fields
bookmark_border
കാ​സ്​​ട്രോ​യു​ടെ ഫാ​നി​ഗോ കി​ഡ്​​നാ​പ്പി​ങ്​
cancel
ക​ളി​ക്ക​ള​ത്തെ ക്യൂ​ബ​ൻ വി​പ്ല​വ​ത്തി​​െൻറ ആ​യു​ധ​മാ​ക്കി​യ ത​ന്ത്ര​ശാ​ലി​യാ​യി​രു​ന്നു ഫി​ദ​ൽ കാ​സ്​​ട ്രോ. ബാ​റ്റി​സ്​​റ്റ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ വി​മ​ത പോ​രാ​ട്ടം ഇൗ ​നീ​ക്ക​ത്തി​ലൂ​ടെ ആ​ഗോ​ള ശ്ര​ദ്ധ​ യി​ലെ​ത്തി. ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട​ത്തി​ൽ 1951 മു​ത​ൽ 1957 വ​രെ​യാ​യി അ​ഞ്ചു​വ​ട്ടം ചാ​മ്പ്യ​നാ​യ അ​ർ​ജ​ൻ​റീ​ ന​ക്കാ​ര​ൻ യു​വാ​ൻ മാ​നു​വ​ൽ ഫാ​നി​ഗോ​യെ ക്യൂ​ബ​യി​ൽ വെ​ച്ച്​ കാ​സ്​​ട്രോ​യു​ടെ പോ​രാ​ളി​ക​ൾ കി​ഡ്​​നാ​പ്പ്​ ചെ​യ്​​തു. 1958 ഫെ​ബ്രു​വ​രി 23നാ​യി​രു​ന്നു കാ​യി​ക ലോ​ക​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം.

നേ​തൃ​ത്വ​ത്തി​ൽ ബാ​റ്റി​സ്​​റ്റ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പോ​രാ​ട്ടം ശ​ക്​​ത​മാ​വു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ക്യൂ​ബ​യി​ൽ നോ​ൺ ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ്​​പ്രീ ന​ട​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തെ ചാ​മ്പ്യ​നാ​യ ഫാ​നി​ഗോ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ റേ​സി​ങ്​ താ​ര​ങ്ങ​ളെ​ല്ലാം ഹ​വാ​ന​യി​ലെ​ത്തി. ഇ​തി​നി​ടെ​യാ​ണ്​ ഫെ​ബ്രു​വ​രി 23ന്​ ​രാ​ത്രി ഹ​വാ​ന​യി​ലെ ഹോ​ട്ട​ലി​ൽ ഒ​രു സം​ഘ​െ​മ​ത്തി തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫാ​നി​ഗോ​യെ ക​ട​ത്തി​യ​ത്. ക്യൂ​ബ​ൻ സ​മ​ര പോ​രാ​ട്ട​ത്തി​ന്​ ആ​ഗോ​ള ശ്ര​ദ്ധ​യും ബാ​റ്റി​സ്​​റ്റ​യു​ടെ അ​ഭി​മാ​ന​മാ​യ ഗ്രാ​ൻ​ഡ്​​പ്രി മു​ട​ക്കു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, പ്ര​സി​ഡ​ൻ​റ്​ ബാ​റ്റി​സ്​​റ്റ കു​ലു​ങ്ങി​യി​ല്ല. സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി കാ​റോ​ട്ട മ​ത്സ​രം ന​ട​ത്തി.

ഇ​തേ​സ​മ​യം, അ​ർ​ജ​ൻ​റീ​ന​ക്കാ​ര​നാ​യ ഫാ​നി​ഗോ​ക്കു​വേ​ണ്ടി തി​ര​ച്ചി​ലും ആ​രം​ഭി​ച്ചു. പ​ക്ഷേ, മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റി​മാ​റി അ​വ​ർ അ​ദ്ദേ​ഹ​ത്തെ ത​ട​വി​ൽ വെ​ച്ചു. ഇ​തി​നി​ടെ ഫാ​നി​ഗോ​ക്ക്​ വി​മ​ത​ർ മ​ത്സ​രം കാ​ണാ​നും റേ​ഡി​യോ ക​മ​ൻ​റ​റി കേ​ൾ​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കി. ഒ​ടു​വി​ൽ ബാ​റ്റി​സ്​​റ്റ​യു​ടെ സൈ​ന്യ​ത്തെ വെ​ട്ടി​ച്ച്​ അ​ർ​ജ​ൻ​റീ​ന എം​മ്പ​സി​ക്ക്​ കൈ​മാ​റി​യാ​ണ്​ ബ​ന്ദി​നാ​ട​കം അ​വ​സാ​നി​ച്ച​ത്. നാ​ട്ടി​ലെ​ത്തി​യ ഫാ​നി​ഗോ കാ​സ്​​ട്രോ​യെ പ്ര​കീ​ർ​ത്തി​ച്ച​ത്​ ആ​ഗോ​ള ശ്ര​ദ്ധ​​നേ​ടി. ഇൗ ​സം​ഭ​വ​ത്തെ ആ​സ്​​പ​ദ​മാ​ക്കി 1999ൽ ​അ​ർ​ജ​ൻ​റീ​ന​യി​ൽ ‘ഒാ​പ​റേ​ഷ​ൻ ഫാ​നി​ഗോ’​എ​ന്ന പേ​രി​ൽ സി​നി​മ​യു​മി​റ​ങ്ങി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfidel castromalayalam newssports news
News Summary - fidel castro- sports news
Next Story