ടോറസ് ബൂട്ടഴിച്ചു
text_fieldsമഡ്രിഡ്: മുൻ സ്പാനിഷ് താരം ഫെർണാണ്ടോ ടോറസ് ഫുട്ബാളിൽനിന്ന് പടിയിറങ്ങി. 2010ൽ സ ്പെയിൻ ലോകചാമ്പ്യൻമാരാവുേമ്പാൾ ടീമിെൻറ ഭാഗമായിരുന്ന ടോറസ്, 18 വർഷം നീണ്ട കരി യറിനൊടുവിലാണ് ബൂട്ടഴിക്കുന്നത്.
അത്ലറ്റികോ മഡ്രിഡിലൂടെ തുടങ്ങി, ലിവർപൂൾ, ചെൽസി, എ.സി. മിലാൻ ടീമുകൾക്കായി കളിച്ച താരം നിലവിൽ ജപ്പാനിലെ സഗൻ സുവിലാണ്. ഇവിടെനിന്നാണ് രാജ്യാന്തര ഫുട്ബാൾ കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ചത്.
2003ൽ സ്പെയിൻ ദേശീയ ടീമിലെത്തിയ ടോറസ് 2008, 2012 യൂറോ, 2010 ലോകകപ്പ് ജയങ്ങളിൽ നിർണായക സാന്നിധ്യമായി. 2014ലാണ് സ്പാനിഷ് കുപ്പായത്തിൽ അവസാനമായി കളിച്ചത്. 1995ൽ 11ാം വയസ്സിൽ അത്ലറ്റികോ മഡ്രിഡ് യൂത്ത് അക്കാദമിയിലെത്തിയ താരം പിന്നീട് സ്പെയിനിെൻറ വിവിധ പ്രായവിഭാഗങ്ങളിൽ കളിച്ചു. 2001ൽ അത്ലറ്റികോയുടെ സീനിയർ ടീമിലും ഇടം നേടി. ഏഴുവർഷം ഇവിടെ കളിച്ച ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പറന്നത്. 2007-11ലിവർപൂൾ, 2011-15 ചെൽസി, 2015-16 മിലാൻ ടീമുകളിൽ കളിച്ച ശേഷം 2016ൽ വീണ്ടും അത്ലറ്റികോയിലെത്തി. കഴിഞ്ഞ സീസണിലാണ് ജപ്പാനിലേക്ക് പറന്നത്.
വിരമിക്കാനുള്ള സമയമായെന്ന് വ്യക്തമാക്കിയ ടോറസിെൻറ യാത്രപറച്ചിൽ. ഞായറാഴ്ച ടോക്യോവിലെ വാർത്തസമ്മേളനത്തിൽ വിശദാംശങ്ങൾ അറിയിക്കാമെന്ന് പറഞ്ഞാണ് ട്വിറ്ററിലൂടെ വിരമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.