You are here
മുൻ ഡച്ച് ഫുട്ബാൾ താരം റിക്െസൻ ഒാർമയായി
43ാം വയസ്സിൽ മരണം മോേട്ടാർ ന്യൂറോൺ ഡിസീസിനെ തുടർന്ന്
ലണ്ടൻ: മുൻ നെതർലൻഡ്സ് ദേശീയ ഫുട്ബാൾ ടീം അംഗം ഫെർണാണ്ടോ റിക്െസൻ അന്തരിച്ചു. 43 വയസ്സായിരുന്നു. നാഡീ വ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുന്ന അപൂർവ രോഗമായ മോേട്ടാർ ന്യൂറോൺ ഡിസീസ് ബാധിതനായി ആറു വർഷമായി ചികിത്സയിലായിരുന്നു.
റൈറ്റ് ബാക്ക്, റൈറ്റ് മിഡ്ഫീൽഡർ പൊസിഷനുകളിൽ ബൂട്ടുകെട്ടിയ റിക്െസൻ 12 കളികളിൽ ഹോളണ്ടിെൻറ വിഖ്യാതമായ ഒാറഞ്ചു കുപ്പായമണിഞ്ഞിട്ടുണ്ട്. സ്കോട്ടിഷ് ക്ലബായ റേേഞ്ചഴ്സിനുവേണ്ടി ആറു സീസണുകളിൽ ബൂട്ടുകെട്ടിയ റിക്സെൻ ആരാധകരുടെ ഇഷ്ടതാരമായിരുന്നു. 182 കളികളിൽ റേഞ്ചേഴ്സിെൻറ ജഴ്സിയണിഞ്ഞ് 13 ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
ഡച്ച് ക്ലബായ ഫോർചുന സിറ്റാർഡിലെ അരങ്ങേറ്റത്തിനുശേഷം എ.ഇസഡ് അൽക്മാറിലേക്ക് കൂടുമാറി. 2000ലാണ് 37.5 ലക്ഷം പൗണ്ടിന് റേഞ്ചേഴ്സിലെത്തുന്നത്. 2010ൽ സിറ്റാർഡിൽ തിരിച്ചെത്തിയേശഷം കളിയിൽ തുടരവെയാണ് 2013ൽ രോഗം സ്ഥിരീകരിക്കുന്നത്.