Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്:...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ്: ബ​ഗാ​ൻ സെ​മി​യി​ൽ; ബം​ഗ​ളൂ​രു​വി​ന്​ തോ​ൽ​വി

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ്: ബ​ഗാ​ൻ സെ​മി​യി​ൽ; ബം​ഗ​ളൂ​രു​വി​ന്​ തോ​ൽ​വി
cancel

ക​ട്ട​ക്ക്​: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി മോ​ഹ​ൻ ​ബ​ഗാ​ൻ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ സെ​മി​യി​ൽ. ഗ്രൂ​പ്​ ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബ​ഗാ​ൻ ഷി​ല്ലോ​ങ്​​ ല​ജോ​ങ്ങി​നെ 3-2ന്​ ​ത​ക​ർ​ത്താ​ണ്​ സെ​മി​യി​ൽ ക​ട​ന്ന​ത്. ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ സെ​ൽ​ഫ്​ ഗോ​ൾ വ​ഴ​ങ്ങി പി​ന്നി​ൽ പോ​യെ​ങ്കി​ലും ര​ണ്ട​ു​ മി​നി​റ്റി​ന​കം തി​രി​ച്ച​ടി​ച്ച ബ​ഗാ​ൻ ആ​ദ്യ പ​കു​തി പി​രി​യും​മു​േ​മ്പ മൂ​ന്ന്​ ഗോ​ള​ടി​ച്ച്​ ജ​യ​മു​റ​പ്പി​ച്ചു. '

അ​ഞ്ചാം മി​നി​റ്റി​ൽ ഡാ​രി​ൽ ഡ​ഫി​യി​ലൂ​ടെ തു​ട​ങ്ങി​യ ഗോ​ൾ​വേ​ട്ട​യി​ൽ സോ​ണി നോ​ർ​ദെ 27ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്കി​​ലൂ​ടെ​യും ക​റ്റ്​​സു​മി യു​സ 43ാം മി​നി​റ്റി​ലും വ​ല​കു​ലു​ക്കി ബ​ഗാ​​ന്​ ജ​യ​മൊ​രു​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ തി​രി​ച്ചു​വ​ര​വി​ന്​ ശ്ര​മി​ച്ച ഷി​ല്ലോ​ങ്ങി​നാ​യി 80ാം മി​നി​റ്റി​ൽ യു​ത കി​നോ​വ​കി ല​ക്ഷ്യം​ക​ണ്ടെ​ങ്കി​ലും മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ക്കാ​നാ​യി​ല്ല. ര​ണ്ടു​ ക​ളി​യും തോ​റ്റ ഷി​ല്ലോ​ങ്​ പു​റ​ത്താ​യി. 

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ സെ​മി മോ​ഹം ഡി.​എ​സ്.​കെ ശി​വാ​ജി​യ​ൻ​സ്​ അ​ട്ടി​മ​റി​ച്ചു. ആ​ദ്യ ക​ളി​യി​ൽ ഷി​ല്ലോ​ങ്ങി​നെ വീ​ഴ്​​ത്തി​യ ബം​ഗ​ളൂ​രു​വി​നെ 2-0ത്തി​നാ​ണ്​ ശി​വാ​ജി​യ​ൻ​സ്​ തോ​ൽ​പി​ച്ച​ത്. 71, 76 മി​നി​റ്റു​ക​ളി​ൽ യു​വാ​ൻ ക്വീ​റോ​യി​ലൂ​ടെ​യാ​ണ്​ ശി​വാ​ജി​യ​ൻ​സ്​ സ്​​കോ​ർ ചെ​യ്​​ത​ത്. ഇ​തോ​ടെ, ര​ണ്ടു​ ക​ളി​യി​ൽ മൂ​ന്ന്​ പോ​യ​ൻ​റു​ള്ള ശി​വാ​ജി​യ​ൻ​സി​നും ബം​ഗ​ളൂ​രു​വി​നും വെ​ള്ളി​യാ​ഴ്​​ച​യി​ലെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federation-Cup
News Summary - Federation-Cup.jpg
Next Story