ഐ.എസ്.എല്ലില്‍ പുണെ സിറ്റിക്കെതിരെ മുംബൈ സിറ്റിക്ക് ജയം
text_fieldsപുണെ: ഡീഗോ ഫോര്‍ലാന്‍ എന്ന ലോകോത്തര താരത്തിന്‍െറ ഐ.എസ്.എല്‍ അരങ്ങേറ്റം ജയത്തോടെ. ഫോര്‍ലാന്‍ നയിച്ച മുംബൈ സിറ്റി എഫ്.സി അയല്‍ക്കാരായ പുണെ സിറ്റി എഫ്.സിയെ 1-0ന് മറികടന്ന് ആദ്യമത്സരം ഗംഭീരമാക്കി. കളിയിലുടനീളം നന്നായി കളിക്കാനായില്ളെങ്കിലും ഫോര്‍ലാന്‍െറ തകര്‍പ്പന്‍ ഫ്ളിക്കില്‍ നിന്ന് പന്ത് സ്വീകരിച്ച മാത്യാസ് അഡ്രിയാന്‍ ഡിഫെഡറികോയാണ് 69ാം മിനിറ്റില്‍ മുംബൈയുടെ ഗോള്‍ നേടിയത്. ഈ മാസം ഏഴിന് നോര്‍ത് ഇീസ്റ്റ് യുനൈറ്റഡിനെതിരെ സ്വനതം നാട്ടിലാണ് മുംബൈയുടെ അടുത്ത മത്സരം. എട്ടിന് പുണെ എഫ.സി ഗോവയെ അവരുടെ നാട്ടില്‍ നേരിടും. ഡിഫെഡറികോയാണ് കളിയിലെ കേമന്‍. ഫേര്‍ലാന്‍ മുംബൈയുടെ നായകപദവിയോടെയാണ് ഐ.എസ്.എല്ലില്‍ അരങ്ങേറിയത്. ഏക സ്രൈടക്കറായി ഫോര്‍ലാന്‍ ബുട്ടണിഞ്ഞ പോരാട്ടത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് കോച്ച് അലക്സാണ്ടര്‍ ഗ്വിമാറെസ് ടീമിനെ കളത്തിലയച്ചത്. സസ്പെന്‍ഷന്‍ കാരണം കോച്ച് അന്‍േറാണിയോ ഹബാസിന് ടച്ച്ലൈനിനും പുറത്തായിരുന്നു സ്ഥാനം. മുംബൈയുടെ അതേ ഫോര്‍മേഷനിലായിരുന്നു പുണെയുടെയും കളിതന്ത്രം. അതിനാല്‍ കളി മധ്യനിരയില്‍ കേന്ദ്രീകരിച്ചു.
സുനില്‍ ഛേത്രി, ഉദാന്ത സിങ്, അംറിന്ദര്‍ സിങ് , ലാല്‍ചുവാന്‍മാവിയ തുടങ്ങിയ താരങ്ങളുടെ അഭാവം മുംബൈയുടെ നീക്കങ്ങളില്‍ ആദ്യപകുതിയില്‍ പ്രതിഫലിച്ചു. അംറിന്ദര്‍ സിങ്ങിന് പകരം റോബര്‍ട്ടോ വോല്‍പാറ്റോയാണ് വലകാത്തത്. ശ്രീ ശിവ്ഛത്രപതി സ്പോര്‍ട്സ് കോംപ്ളക്സിലെ ബാലെവാഡി സ്റേഡിയത്തില്‍ ആതിഥേയരായ പുണെ തുടക്കം മുതല്‍ ഉണര്‍ന്നു കളിച്ചു. 15ാം മിനിറ്റില്‍ പുണെയുടെ ബ്രൂണോ അരിയാസിന്‍െറ ഷോട്ട് മുംബൈ ഗോളി രക്ഷപ്പെടുത്തി. ഫോര്‍ലാന്‍െറ പല നീക്കങ്ങളും പുണെ പ്രതിരോധം നിഷ്ഫലമാക്കി. രണ്ടാം പകുതിയില്‍ പുണെക്ക് പലപ്പോഴും അടിപതറി. പാസുകള്‍ കൃത്യതയിലത്തെിയതുമില്ല. ഫോര്‍ലാന്‍െറ തകര്‍പ്പന്‍ ഫ്ളിക്കില്‍ നിന്നാണ് അര്‍ജന്‍റീനക്കാരനായ ഡിഫെഡറികോ 18 വാര അകലെ നിന്ന് ഇടംകാലനടിയിലൂടെ വലകുലുക്കിയത്. 85ാം മിനിറ്റില്‍ ഫോര്‍ലാന്‍ കരക്ക് കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
