മിഗ്വേൽ പോർചുഗൽ എഫ്.സി പുണെ സിറ്റി കോച്ച്
text_fieldsപുണെ: കഴിഞ്ഞ െഎ.എസ്.എൽ സീസണിൽ ഡൽഹി ഡൈനാമോസിെന പരിശീലിപ്പിച്ച മിഗ്വേൽ എയ്ഞ്ചൽ പോർചുഗൽ ഇക്കുറി എഫ്.സി പുണെ സിറ്റിക്ക് തന്ത്രമോതാനായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. സഹപരിശീലകനായി ഗോൺസാല യാർസയുമെത്തും.
കഴിഞ്ഞ സീസണിൽ ഡൽഹിയുടെ നിരാശജനകമായ പ്രകടനത്തെത്തുടർന്ന് ഇന്ത്യ വിട്ട 62കാരനായ മിഗ്വേൽ സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബായ ഗ്രാനഡ സി.എഫിനെ പരിശീലിപ്പിച്ചു വരുകയായിരുന്നു. മുൻ റയൽ മഡ്രിഡ് താരം കൂടിയായ മിഗ്വേൽ റയൽ യൂത്ത് ടീമുകളെയും റയൽ വല്ലാഡോയ്ഡിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ പുണെയെ പരിശീലിപ്പിച്ച റാേങ്കാ പോപോവിച് സ്ഥാനമൊഴിഞ്ഞശേഷം മാർകോസ് പാക്വെറ്റയെ പരിശീലകനായി നിയമിച്ചെങ്കിലും ബ്രസീലിലെ ബൊട്ടാഫാഗോയെ പരിശീലിപ്പിക്കാൻ ഒാഫർ വന്നതോടെ അദ്ദേഹം സ്ഥലം വിടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
