Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവലൻസിയയോട്​ തോറ്റ്​...

വലൻസിയയോട്​ തോറ്റ്​ ബാഴ്​സലോണ

text_fields
bookmark_border
വലൻസിയയോട്​ തോറ്റ്​ ബാഴ്​സലോണ
cancel
വലൻസിയ: സ്​പാനിഷ്​ ലാ ലിഗയിൽ ബാഴ്​സലോണയെ അട്ടിമറിച്ച്​ വലൻസിയ. പോയൻറ്​ പട്ടികയിൽ റയലുമായി ഗുസ്​തിപിടിച്ച്​ ഒന്നാം സ്​ഥാനം നിലനിർത്തുന്ന ബാഴ്​സലോണക്ക്​ വൻതിരിച്ചടിയാണ്​ ഈ അട്ടിമറി. കളിയുടെ ആദ്യ പകുതിയിൽ ഒരു പെനാൽറ് റി പാഴാക്കിയിട്ടും, രണ്ടാം പകുതിയിൽ പിറന്ന രണ്ട്​ ഗോളിലാണ്​ വലൻസിയ കറ്റാലൻമാർക്ക്​ സീസണിലെ നാലാം തോൽവി സമ്മാനിച്ചത്​.

48ാം മിനിറ്റിൽ ജോർഡി ആൽബയുടെ ദേഹത്തുതട്ടി സെൽഫ്​ ഗോളായാണ്​ പതിച്ചതെങ്കിലും ഷോട്ടുതിർത്ത മാക്​സിമിലിയാനോ ഗോമസി​​െൻറ മിടുക്കാണ്​ അവസരം സൃഷ്​ടിച്ചത്​. 77ാം മിനിറ്റിൽ ഫെറാൻ ടോറസ്​ തൊടുത്ത ഉഗ്രൻ ക്രോസിനെ ഗോമസ്​ വലയിലെത്തിച്ചു. മെസ്സിയും ഗ്രീസ്​മാനും നയിച്ച ബാഴ്​സ ആക്രമത്തെ മനോഹരമായി കെട്ടിപ്പൂട്ടിയാണ്​ വലൻസിയ തിരക്കഥമാറ്റിയത്​. പോയൻറ്​ പട്ടകിയിൽ ബാഴ്​സക്കും റയലിനും 43 പോയൻറാണ്​. റയൽ ഇന്ന്​ രാത്രിയിൽ വയ്യഡോളിഡിനെ തോൽപിച്ചാൽ റയലിന്​ ലീഡുമായി ഒന്നാമതെത്താം.

പുതിയ പരിശീലകൻ ക്വികെ സെയ്​ത്യാ​നു കീഴിൽ ബാഴ്​സലോണയുടെ രണ്ടാം ലാലിഗ മത്സരമായിരുന്നു ഇത്​. ആദ്യ കളിയിൽ ഗ്രനഡയോട്​ ഒരു ഗോളിനായിരുന്നു ജയം. തൊട്ടുപിന്നാലെ കിങ്​സ്​ കപ്പിൽ രണ്ടാം ഡിവിഷൻ ടീം ഇബിസയോട്​ കഷ്​ടിച്ച്​ (2-1) രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തോൽവിയും പിണഞ്ഞത്​ കോച്ചിന്​ സമ്മർദമാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FC Barcelona
News Summary - fc barcelona
Next Story