മെസ്സി ഡബ്ൾ, അഞ്ചടിച്ച് ബാഴ്സലോണ; പോയൻറ് പട്ടികയിൽ വീണ്ടും ഒന്നാമത്
text_fields
മഡ്രിഡ്: ‘‘ഇൗ കളിയെപ്പോലെത്തന്നെയായിരിക്കും ബാഴ്സലോണയിലേക്ക് പന്തുതട്ടാൻ വരുന്ന പി.എസ്.ജിെക്കതിരെയും പുറത്തെടുക്കാൻ പോകുന്നത്. ഒാരോ കളിക്കാരും ആസ്വദിച്ചുകളിച്ചപ്പോൾ സ്കോർ അഞ്ചുകടന്നു. പി.എസ്.ജിക്കെതിരെ ഞങ്ങൾ തിരിച്ചുവരും’’ -ലാ ലിഗയിൽ സെൽറ്റ ഡി വിഗോക്കെതിരെ അഞ്ചു ഗോളിെൻറ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതിനുശേഷം ബാഴ്സലോണ കോച്ച് ലൂയിസ് എൻറിക്വെയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിെൻറ ആദ്യ പാദത്തിനായി പാരിസിലേക്ക് പറന്ന ബാഴ്സലോണയെ നാലു ഗോളുകൾക്ക് കെട്ടുകെട്ടിച്ചവർ തിരിച്ച് രണ്ടാം മത്സരത്തിനായി ന്യൂ കാംപിലേക്ക് വരുേമ്പാൾ, സെൽറ്റക്കെതിരായ മത്സരം ബാഴ്സ ‘സന്നാഹ’ പോരാട്ടമാക്കി. 24ാം മിനിറ്റിൽ മെസ്സിയിൽ തുടങ്ങി 64ാം മിനിറ്റിൽ മെസ്സിയിൽതന്നെ ഗോളടി അവസാനിച്ചപ്പോൾ സെൽറ്റയുടെ വലയിലെത്തിയത് എണ്ണംപറഞ്ഞ അഞ്ചു ഗോളായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി ബാഴ്സലോണ പൂർണസജ്ജമായി.
അതിമനോഹരമായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. ൈമതാനമധ്യത്തിൽനിന്ന് അൽപം മുന്നിൽനിന്നായി പാസ് സ്വീകരിച്ച മെസ്സി പന്തുമായി ഒറ്റക്ക് മുന്നോട്ട്. അസ്ത്രംപോലെ കുതിച്ച മെസ്സിക്കു പിന്നാലെ സെൽറ്റ പ്രതിരോധങ്ങൾ ഒാടിനോക്കിെയങ്കിലും എല്ലാവരെയും കബളിപ്പിച്ച് ബോക്സിലേക്ക് കയറി നിറയൊഴിച്ചു. പിന്നീട് 40ാം മിനിറ്റിൽ മെസ്സിയുടെ പാസിൽനിന്ന് നെയ്മറും ഗോൾനേടി. ആദ്യ പകുതിക്കുശേഷം ഇവാൻ റാകിടിച്ച് (57), സാമുവൽ യുമിറ്റി (61), മെസ്സി (64) എന്നിവർ വലകുലുക്കിയതോടെ ബാഴ്സയുടെ വിജയം അഞ്ചു ഗോളുകൾക്കായി. ജയത്തോടെ റയൽ മഡ്രിഡിനെ മറികടന്ന് ബാഴ്സലോണ ഒന്നാം സ്ഥാനത്തെത്തി (60 പോയൻറ്). രണ്ടു ഗോൾ നേട്ടത്തോടെ സീസണിൽ ലാ ലിഗയിൽ മാത്രം മെസ്സിക്ക് 23 ഗോളുകളായി. ശനിയാഴ്ച രാത്രിയിൽ റയൽ 4^1ന് െഎബറിനെ തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
