Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാ​ഴ്​​സ​ലോ​ണ​ക്ക്​...

ബാ​ഴ്​​സ​ലോ​ണ​ക്ക്​ അ​ഞ്ച്​ ഗോ​ളി​െൻറ ത​ക​ർ​പ്പ​ൻ ജ​യം

text_fields
bookmark_border
ബാ​ഴ്​​സ​ലോ​ണ​ക്ക്​ അ​ഞ്ച്​ ഗോ​ളി​െൻറ ത​ക​ർ​പ്പ​ൻ ജ​യം
cancel
camera_alt??????? ????? ??????? ????? ??????????? ????????????????????
ബാ​ഴ്​​സ​ലോ​ണ: ല​യ​ണ​ൽ മെ​സ്സി​യും ഒ​സ്​​മാ​നെ ഡെം​ബ​ലെ​യു​മി​ല്ലാ​തെ​യി​റ​ങ്ങി​യ ബാ​ഴ്​​സ​ലോ​ണ​ക്ക്​ അ​ഞ്ച്​ ഗോ​ളി​​െൻറ ത​ക​ർ​പ്പ​ൻ ജ​യം. ര​ണ്ടു ദി​വ​സ​ത്തി​ന്​ ശേ​ഷം കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ചാ​മ്പ്യ​ൻ​ സ്​ ലീ​ഗി​നാ​യി ഇ​രു​വ​ർ​ക്കും ​വി​ശ്ര​മം അ​നു​വ​ദി​ച്ച്​ ലാ ​ലി​ഗ​യി​ൽ വ​ല​ൻ​സി​യ​യെ നേ​രി​ട്ട ബാ​ഴ്​​സ 5-2നാ​ണ്​ വി​ജ​യ​മാ​ഘോ​ഷി​ച്ച​ത്.

മെ​സ്സി കാ​ഴ്​​ച​ക്കാ​ര​നാ​യി ഗാ​ല​റി​യി​ലി​രു​ന്ന​പ്പോ​ൾ ഗ്രൗ​ണ്ടി​ൽ 16കാ​ര​ൻ അ​ൻ​സു ഫാ​തി​യാ​യി​രു​ന്നു താ​രം. ക​ളി​യു​ടെ ര​ണ്ടാം മി​നി​റ്റി​ൽ ഫ്രാ​ങ്കി ഡി ​ജോ​ങ്​ ന​ൽ​കി​യ ക്രോ​സി​നെ ഫ​സ്​​റ്റ്​ ട​ച്ചി​ൽ വ​ല​യി​ലാ​ക്കി​യ ഫാ​തി, അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ പ്ര​ത്യു​പ​കാ​രം ചെ​യ്​​തു.

27ാം മി​നി​റ്റി​ൽ കെ​വി​ൻ ഗ​മീ​റോ മ​റു​പ​ടി ന​ൽ​കി ആ​ദ്യ പ​കു​തി പി​രി​യു​േ​മ്പാ​ൾ സ്​​കോ​ർ 2-1ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ജെ​റാ​ഡ്​ പി​ക്വെ​യും (51), ഇ​ര​ട്ട ഗോ​ളു​മാ​യി ലൂ​യി സു​വാ​ര​സും (61, 82) ബാ​ഴ്​​സ​യു​ടെ പ​ട്ടി​ക അ​ഞ്ചാ​ക്കി ഉ​യ​ർ​ത്തി. ലാ ​ലി​ഗ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ റ​യ​ൽ സൊ​സീ​ഡാ​ഡ്​ 2-0ത്തി​ന്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ തോ​ൽ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valenciaFC Barcelona
News Summary - fc barcelona vs valencia
Next Story