Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​സ്സി​ക്ക് ഇ​ര​ട്ട​...

മെ​സ്സി​ക്ക് ഇ​ര​ട്ട​ ഗോ​ൾ; ആ​ളൊ​ഴി​ഞ്ഞ ഗാ​ല​റി​യി​ൽ ബാ​ഴ്​​സ​ക്ക്​ ജ​യം

text_fields
bookmark_border
മെ​സ്സി​ക്ക് ഇ​ര​ട്ട​ ഗോ​ൾ; ആ​ളൊ​ഴി​ഞ്ഞ ഗാ​ല​റി​യി​ൽ ബാ​ഴ്​​സ​ക്ക്​ ജ​യം
cancel
ബാ​ഴ്​​സ​ലോ​ണ: കാ​റ്റ​ലോ​ണി​യ സ്വാ​ത​ന്ത്ര്യം തേ​ടി​യു​ള്ള ഹി​ത​പ​രി​ശോ​ധ​ന തെ​രു​വു​സം​ഘ​ർ​ഷ​മാ​യി മാ​റി​യ​പ്പോ​ൾ ലാ ​ലി​ഗ മ​ത്സ​ര​ത്തി​ൽ ബാ​ഴ്​​സ ക​ളി​ച്ച​ത്​  ആ​ളൊ​ഴി​ഞ്ഞ ഗാ​ല​റി മു​മ്പാ​കെ. പ​ക്ഷേ, ഗാ​ല​റി ഒ​ഴി​ഞ്ഞ​തൊ​ന്നും ബാ​ഴ്​​സ​യു​ടെ പോ​രാ​ട്ട​ത്തെ ബാ​ധി​ച്ചി​ല്ല. ല​യ​ണ​ൽ മെ​സ്സി​യു​ടെ ഇ​ര​ട്ട​ ഗോ​ൾ മി​ക​വി​ൽ 3-0ത്തി​നാ​യി​രു​ന്നു ലാ​സ്​ പാ​ൽ​മാ​സി​നെ വീ​ഴ്​​ത്തി​യ​ത്.

സീ​സ​ണി​ലെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ജ​യ​വു​മാ​യി ബാ​ഴ്​​സ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ (21) ഒ​ന്നാം സ്​​ഥാ​ന​ത്ത്​ കു​തി​പ്പ്​ നി​ല​നി​ർ​ത്തി. ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷം സെ​ർ​ജി​യോ ബു​സ്​​ക​റ്റ്​​സി​​െൻറ (49ാം മി​നി​റ്റ്) ഗോ​ളി​ലൂ​ടെ​യാ​ണ്​ ബാ​ഴ്​​സ തു​ട​ങ്ങി​യ​ത്. 70, 77മി​നി​റ്റി​ലാ​ണ്​ മെ​സ്സി സ്​​കോ​ർ ചെ​യ്​​ത​ത്. 

കാ​റ്റ​ലോ​ണി​യ ഹി​ത​പ​രി​ശോ​ധ​ന​യെ സ്​​പാ​നി​ഷ്​ പൊ​ലീ​സ്​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​മ​ർ​ച്ച​ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ മ​ത്സ​രം മാ​റ്റി​വെ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ന്ന ബോ​ർ​ഡ്​ യോ​ഗ​ത്തി​ലാ​ണ്​ കാ​ണി​ക​ളെ ഒ​ഴി​വാ​ക്കി മ​ത്സ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഹി​ത​പ​​രി​ശോ​ധ​ന​യി​ൽ വോ​ട്ട്​ ചെ​യ്​​ത ശേ​ഷ​മാ​യി​രു​ന്നു ജെ​റാ​ഡ്​ പി​ക്വെ ക​ളി​ക്കാ​നെ​ത്തി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsfc barcelona Vs las palmascatalonia issue
News Summary - fc barcelona Vs las palmas -Sports news
Next Story