Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവേഫ ചാമ്പ്യൻസ് ലീഗ്: രണ്ടാം പാദത്തിൽ ബാഴ്സലോണ x ചെൽസി പോരാട്ടം
text_fieldsbookmark_border
ബാഴ്സലോണ: പ്രതിരോധകോട്ട ആവുന്ന ശക്തിയിൽ ഒരുക്കിയിട്ടും ഒരു സെക്കൻഡിെൻറ പിഴവിൽ വിലപ്പെട്ട എവേ ഗോളുമായി കടന്ന കറ്റാലന്മാർക്കെതിരെ ആേൻറാണിേയാ കോെൻറ ഇന്ന് എന്തു തന്ത്രം ഒരുക്കും? ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ രണ്ടാം പാദ പോരാട്ടത്തിനായി ചെൽസി ബാഴ്സലോണയെ നേരിടാൻ സ്െപയിനിലെത്തുേമ്പാൾ ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നതും കറ്റാലന്മാരെ തളക്കാനുള്ള കോെൻറയുടെ മറുമരുന്നാണ്. ചെൽസിയുടെ കണക്കുകൂട്ടൽ തകർത്ത് ആദ്യ പാദത്തിൽ 1-1ന് ബാഴ്സലോണ സമനില പിടിച്ചെടുത്തിരുന്നു.
വില്യൻ നേടിയ മനോഹര ഗോളിൽ കളി ജയിക്കാൻ ആന്ദ്രെസ് ക്രിസ്റ്റ്യൻസൻ, അേൻറാണിയോ റോഡിഗർ, സീസർ അസ്പ്ലിക്യൂട്ട, വിക്ടർ മോസസ് തുടങ്ങി ചെൽസിയുടെ വിശ്വസ്തരെല്ലാം ചേർന്ന് ചക്രവ്യൂഹമൊരുക്കിയിട്ടും ഇനിയേസ്റ്റയും ലയണൽ മെസ്സിയും ചേർന്ന് ചെൽസി വലയിൽ പന്തെത്തിക്കുകയായിരുന്നു. ആ തന്ത്രം മാറ്റിപ്പിടിച്ച് ആക്രമിച്ചുകളിച്ചാൽ മാത്രേമ ഇന്ന് ചെൽസിക്ക് കാര്യമുള്ളൂ.
ആതിഥേയരായ ബാഴ്സലോണ ആശങ്കകളൊന്നുമില്ലാതെ നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു. തെൻറ മൂന്നാം കുഞ്ഞിനെ സ്വീകരിക്കാനായി ആശുപത്രിയിലായിരുന്നതിനാൽ അവസാന ലാ ലിഗ മത്സരം കളിക്കാതിരുന്ന മെസ്സി ഇന്ന് കളത്തിലെത്തും. മെസ്സിയില്ലാതെതന്നെ ബാഴ്സലോണ 2-0ത്തിന് മലാഗയെ തോൽപിച്ചിരുന്നു. എതിരാളികളുടെ തട്ടകത്തിൽ ഒരു ഗോളടിച്ചതിനാൽ മത്സരം േഗാൾരഹിത സമനിലയിലായാൽ പോലും എവേ ഗോളിെൻറ ആനുകൂല്യത്തിൽ കറ്റാലന്മാർക്ക് അവസാന എട്ടിലെത്താം.
എന്നാൽ, കണക്കിലെ കളിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. 13 തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോൾ അഞ്ചു വീതം മത്സരങ്ങളിൽ ഇരുവരും ജയിച്ചു. ആറു മത്സരങ്ങൾ സമനിലയിലായി. ബയേൺ തുർക്കിയിൽ മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണികും തുർക്കി ക്ലബ് ബെസിക്താസും ഏറ്റുമുട്ടും. മ്യൂണികിൽ നടന്ന ആദ്യ പാദത്തിൽ 5-0ത്തിന് ജയിച്ച ബയേൺ ക്വാർട്ടർ ഉറപ്പിച്ചാണ് എതിരാളിയുടെ മണ്ണിലിറങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story