കുടീന്യോയുടെ ഹാട്രിക്കിലും ബാഴ്സ പടിക്കൽ കലമുടച്ചു
text_fieldsബാഴ്സലോണ: 400 ദിവസം, തോൽവിയറിയാതെ 43 കളികൾ. ഒടുവിൽ ചരിത്രനേട്ടത്തിന് തൊട്ടരികിൽ ബാഴ്സലോണ കാലിടറിവീണു. അതും, ലാ ലിഗയിലെ ശരാശരിക്കാരായ ലെവെൻറക്കു മുന്നിൽ. താലോലിച്ച് കൊണ്ടുനടന്ന സ്വപ്നക്കുടം പടിക്കൽ വീണുടഞ്ഞ അവസ്ഥയിലായി ബാഴ്സലോണയും ആരാധകരും. ഗോളുകൾ പെയ്തിറങ്ങിയ പോരാട്ടത്തിൽ 5-4നാണ് ലെവെൻറ കറ്റാലന്മാരുടെ അപരാജിത കുതിപ്പിന് സഡൻ ബ്രേക്കിട്ടത്.
എവേ മത്സരത്തിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സലോണ കണക്കുകൂട്ടിയതിനും അപ്പുറമായിരുന്നു ലെവെൻറയുടെ പ്രഹരശേഷി. ഘാനയുടെ യുവതാരം ഇമ്മാനുവൽ ബോെട്ടങ് കടിഞ്ഞാണില്ലാതെ ആക്രമിച്ച് കയറിയപ്പോൾ 56 മിനിറ്റിനുള്ളിൽ ബാഴ്സ വല അഞ്ചു ഗോൾകൊണ്ട് നിറഞ്ഞു. ഒമ്പതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ബോെട്ടങ് ഹാട്രിക് (30, 49 മിനിറ്റ്) തികച്ചു. എനിസ് ബാർദി ഇരട്ട ഗോളും നേടി. ആദ്യ പകുതി പിരിയുേമ്പാൾ 2-1ന് മുന്നിലായിരുന്ന ലെവെൻറ രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിലാണ് മൂന്നു ഗോളുകൾ കൂടി നേടിയത്.
എതിരാളിയുടെ അപ്രതീക്ഷിത പ്രഹരത്തിൽ തകർന്ന ബാഴ്സലോണ രണ്ടാം പകുതിയിൽ സടകുടഞ്ഞെഴുന്നേറ്റു. 38ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഫിലിപ് കുടീന്യോ, 59, 64 മിനിറ്റുകളിൽ കൂടി സ്കോർ ചെയ്ത് ഹാട്രിക് തികച്ചു. 74ാം മിനിറ്റിൽ ലൂയി സുവാരസ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചേതാടെ ബാഴ്സ സ്വപ്നസമാനമായ തിരിച്ചുവരവിെൻറ സൂചന നൽകി. എന്നാൽ, പിന്നീടുള്ള മിനിറ്റുകളിൽ വിയർപ്പൊഴുക്കിക്കളിച്ചതല്ലാതെ ഗോൾ പിറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
