Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്യാപ്റ്റനായി ഗം​ഭീ​ര...

ക്യാപ്റ്റനായി ഗം​ഭീ​ര തു​ട​ക്കം​കു​റി​ച്ച് ല​യ​ണ​ൽ മെ​സ്സി

text_fields
bookmark_border
ക്യാപ്റ്റനായി ഗം​ഭീ​ര തു​ട​ക്കം​കു​റി​ച്ച് ല​യ​ണ​ൽ മെ​സ്സി
cancel
camera_alt????????????? ??????? ??????? ???????????????? ?????????????? ??????????
ടാ​ൻ​ജി​േ​യ​ഴ്​​സ് (മൊ​റോ​ക്കോ)​: ആ​േ​​ന്ദ്ര ഇ​നി​യെ​സ്​​റ്റ​യു​ടെ വി​ട​വാ​ങ്ങ​ലി​ന്​ ശേ​ഷം ബാ​ഴ്​​സ​ലോ​ണ​യു​ടെ ക്യാ​പ്​​റ്റ​ൻ സ്​​ഥാ​നം ഏ​റ്റെ​ടു​ത്ത ല​യ​ണ​ൽ മെ​സ്സി സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പു​യ​ർ​ത്തി സീ​സ​ണി​ന്​ ഗം​ഭീ​ര തു​ട​ക്കം​കു​റി​ച്ചു.​ മൊ​റോ​ക്ക​ൻ ന​ഗ​ര​മാ​യ ടാ​ൻ​ജി​യേ​ഴ്സി​ലെ ഇ​ബ്​​നു​ബ​ത്തൂ​ത്ത സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ്യ​യെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ബാ​ഴ്​​സ 13ാം സൂ​പ്പ​ർ​ക​പ്പ്​ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ലാ​ലി​ഗ ജേ​താ​ക്ക​ളും കോ​പ ഡെ​ൽ റോ (​കി​ങ്​​സ്​ ക​പ്പ്) ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ്​ സൂ​പ്പ​ർ ക​പ്പി​നാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്. 

എ​ന്നാ​ൽ, ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഇ​രു​കി​രീ​ട​ങ്ങ​ളും ബാ​ഴ്​​സ നേ​ടി​യ​തി​നാ​ൽ, കി​ങ്​​സ്​ ക​പ്പി​ലെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ സെ​വി​യ്യ​ക്ക്​ ന​റു​ക്ക്​ വീ​ണു. മ​ത്സ​ര​ത്തി​​െൻറ ഒ​മ്പ​താം മി​നി​റ്റി​ൽ ത​ന്നെ  വ​ല​കു​ലു​ക്കി പാ​ബ്ലോ സ​റാ​ബി​യ ബാ​ഴ്​​സ​യെ ഞെ​ട്ടി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വി​ട​വാ​ങ്ങു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച ജെ​റാ​ഡ്​​ പി​ക്വെ ഹാ​ഫ്​ ടൈ​മി​ന്​ മൂ​ന്ന്​ മി​നി​റ്റു​മാ​ത്രം ശേ​ഷി​ക്കെ ബാ​ഴ്​​സ​യെ ഒ​പ്പ​മെ​ത്തി​ച്ചു.

മെ​സ്സി​യെ​ടു​ത്ത ഫ്രീ​കി​ക്ക്​ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​െ​ട പി​ക്വെ വ​ല​യി​ലേ​ക്ക്​ കോ​റി​യി​ടു​ക​യാ​യി​രു​ന്നു. 78ാം മി​നി​റ്റി​ൽ ഫ്ര​ഞ്ച്​ താ​രം ഉ​സ്​​മാ​ൻ ഡെം​ബ​ലെ നേ​ടി​യ വി​ജ​യ​ഗോ​ളി​നും മെ​സ്സി സ്​​പ​ർ​ശം പ്ര​ക​ട​മാ​യി​രു​ന്നു. മെ​സ്സി​യു​ടെ അ​സി​സ്​​റ്റി​ലാ​ണ്​ 78ാം മി​നി​റ്റി​ൽ 28വാ​ര അ​ക​ലെ​നി​ന്ന്​ ഡെം​ബ​ലെ തൊ​ടു​ത്ത ബു​ള്ള​റ്റ്​ ഷോ​ട്ട്​ സെ​വി​യ്യ​ൻ​വ​ല കീ​റി​മു​റി​ച്ച​ത്. 

എ​ന്നാ​ൽ, സ​മ​നി​ല പി​ടി​ച്ച്​ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക്​ നീ​ട്ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം സെ​വി​യ്യ​ൻ താ​രം ബെ​ൻ യെ​ഡ​ർ പാ​ഴാ​ക്കി. വി​സിം ബെ​ൻ യെ​ഡ​ർ എ​ടു​ത്ത പെ​നാ​ൽ​റ്റി ബാ​ഴ്​​സ ഗോ​ൾ​കീ​പ്പ​ർ മാ​ർ​ക്​ ടെ​ർ​സ്​​റ്റേ​ഗ​ൻ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബാ​ഴ്​​സ​യോ​ടൊ​പ്പം ഏ​റ്റ​വും കൂ​ടു​ത​ൽ കി​രീ​ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ ക​ളി​ക്കാ​ര​നാ​യി മെ​സ്സി മാ​റി. ബാ​ഴ്​​സ​ക്കൊ​പ്പ​മു​ള്ള മെ​സ്സി​യു​ടെ 33ാം കി​രീ​ട​മാ​ണി​ത്. നാ​ലു ചാ​മ്പ്യ​ന്‍സ് ലീ​ഗ്, ഒ​മ്പ​ത് ലാ ​ലി​ഗ, ആ​റ് കോ​പ ഡെ​ല്‍ റേ ​എ​ന്നീ കി​രീ​ട​നേ​ട്ട​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLionel Messimalayalam newssports newsFC Barcelona
News Summary - fc barcelona- Sports news
Next Story