ബാഴ്സലോണ നോൺസ്റ്റോപ്
text_fieldsബാഴ്സലോണ: കരുത്തരായ സെവിയ്യയെ 2-1ന് തോൽപിച്ച് ലാ ലിഗയിൽ ബാഴ്സലോണയുടെ ജൈത്രയാത്ര തുടരുന്നു. 11 മത്സരങ്ങളിൽ ഒന്നിൽപോലും തോൽക്കാതെയാണ് പുതിയ കോച്ചിനു കീഴിൽ കറ്റാലൻ പട കുതിക്കുന്നത്. രണ്ടു ഗോളുമായി സ്പാനിഷ് താരം പാകോ അൽകെയ്സറാണ് ബാഴ്സലോണക്ക് ജയമൊരുക്കിയത്. തുടർ ജയങ്ങളോടെ ചിരവൈരികളായ റയൽ മഡ്രിഡുമായുള്ള പോയൻറ് വ്യത്യാസം ബാഴ്സ 11 ആക്കി ഉയർത്തി. പത്തു മത്സരങ്ങളിൽ റയൽ മഡ്രിഡിന് 20 പോയൻറാണ്.
മത്സരത്തിൽ 23ാം മിനിറ്റിൽ തന്നെ അൽകെയ്സറിലൂെട ബാഴ്സ മുന്നിെലത്തിയിരുന്നു. ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച സെവിയ്യക്ക് ആദ്യപകുതിയിൽ അവസരങ്ങൾ പലതും തലനാരിഴക്ക് നഷ്ടമായി. എന്നാൽ, രണ്ടാം പകുതിയിൽ അവർ തിരിച്ചടിച്ചു. അർജൻറീനൻ താരം എവർ ബനേഗ ഒരുക്കിക്കൊടുത്ത പന്തിൽ മിഡ്ഫീൽഡർ ഗിഡോ പിസാരോയാണ് ഗോൾ നേടിയത്. ഇതോടെ മത്സരം വീണ്ടും ചൂടുപിടിച്ചു. ജയത്തിനായി ഇരു ടീമുകളും ആർത്തിരമ്പിക്കളിച്ചു. ഒടുവിൽ അൽകെയ്സർ വീണ്ടും രക്ഷകവേഷത്തിലെത്തി. ഇത്തവണ ഇവാൻ റാകിറ്റിച്ചിെൻറ ക്രോസിന് കാൽവെച്ചാണ് അൽകെയ്സർ ഗോളാക്കിയത്. 11 കളിയിൽ ബാഴ്സക്ക് ഇതോടെ 31 പോയൻറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
