Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്വാറൻറീൻ ലംഘിച്ച്​...

ക്വാറൻറീൻ ലംഘിച്ച്​ ടൂത്ത്​പേസ്​റ്റ്​ വാങ്ങാനിറങ്ങി; ഓഗ്​സ്​ബർഗ്​ കോച്ചിനെ വിലക്കി ബുണ്ടസ്​ലിഗ

text_fields
bookmark_border
ക്വാറൻറീൻ ലംഘിച്ച്​ ടൂത്ത്​പേസ്​റ്റ്​ വാങ്ങാനിറങ്ങി; ഓഗ്​സ്​ബർഗ്​ കോച്ചിനെ വിലക്കി ബുണ്ടസ്​ലിഗ
cancel

ബർലിൻ: യൂറോപ്പിലേക്ക്​ കളിവസന്തം മടങ്ങിവരുന്നതി​​െൻറ കാഹളമൂതി ശനിയാഴ്​ച ജർമൻ ബുണ്ടസ്​ലിഗയിൽ വീണ്ടും പന്തുരുളാൻ തുടങ്ങുകയാണ്​. എന്നാൽ ശനിയാഴ്​ച വോൾഫ്​സ്​ബർഗിനെതിരെ ഓഗ്​സ്​ബർഗ്​ എഫ്​.സി കളത്തിലിറങ്ങു​േമ്പാൾ കുമ്മായവരക്കിപ്പുറം മാനേജർ ഹെയ്​കോ ഹെർലിച്ചി​​െൻറ തന്ത്രങ്ങൾ അവർക്ക്​ കൂട്ടുണ്ടാകില്ല. ടീം കോച്ചായി അടുത്തിടെ നിയമിതനായ അദ്ദേഹത്തിന്​ കന്നി​ മത്സരം നഷ്​ടമാകാനുള്ള കാരണമാണ്​ രസകരം. ടൂത്ത്​പേസ്​റ്റ്​ വാങ്ങാൻ പുറത്തിറങ്ങിയ 48കാരൻ ക്വാറൻറീൻ ലംഘിച്ചുവെന്ന്​ കാണിച്ചാണ്​ ​അധികൃതർ വിലക്കിയത്​. 

കോവിഡ്​ പരിശോധന ഫലം രണ്ടുവട്ടം നെഗറ്റീവായാൽ മാത്രമേ ഹെർലിച്ചിന്​ ഇനി പരിശീലകക്കുപ്പായമണിയാനാകു. നിയമം ലംഘിച്ച്​ താൻ ഹോട്ടലിൽ നിന്നും ഇറങ്ങി സൂപ്പർ മാർക്കറ്റിൽ ടൂത്ത്​പേസ്​റ്റും സ്​കിൻ ക്രീമും വാങ്ങാൻ പോയ കാര്യം അദ്ദേഹം തുറന്നുസമ്മതിച്ചു. 2000ത്തിൽ ബ്രെയിൻ ട്യൂമർ ചികിത്സക്ക്​ വിധേയനായ മുൻ ജർമൻ താരത്തിന്​ കോവിഡ്​ ബാധിച്ചാൽ അപകട സാധ്യത കൂടുതലാണ്​. 

നിയമം ലംഘിച്ചതിനെത്തുടർന്നാണ്​ ജർമൻ ഫുട്​ബാൾ ലീഗ്​ അദ്ദേഹത്തെ വെള്ളിയാഴ്​ച പരിശീലിപ്പിക്കുന്നതിനും ശനിയാഴ്​ച സ്​റ്റേഡിയത്തിൽ കടക്കുന്നതും​ വിലക്കിയത്​. 25 മത്സരങ്ങളിൽ നിന്നും 27 പോയൻറുമായി തരംതാഴ​്​ത്തൽ മേഖലയിൽ നിന്നും അഞ്ചുപോയൻറ്​​ മാത്രം അകലെയാണ്​ ഓഗ്​സ്​ബർഗിപ്പോൾ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bundesligacorona viruscovidfc augsburgheiko herrlich
News Summary - FC Augsburg Manager to Miss Bundesliga Restart After Breaking Quarantine to Buy Toothpaste- sports
Next Story