താൻ സ്വവർഗാനുരാഗിയല്ല; പ്രചാരണം തള്ളി ജയിംസ് ഫോക്നർ
text_fieldsസിഡ്നി: താൻ സ്വവർഗ താൽപര്യമുള്ളയാളാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണം തള്ളി ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ജയിം സ് ഫോക്നർ രംഗത്ത്. താൻ സ്വവർഗ താൽപര്യമുള്ളയാളല്ലെന്നു വ്യക്തമാക്കിയ ഫോക്നർ തനിക്ക് എൽ.ജി.ബി.ടി സമൂഹത്തിൽനിന്ന ും ലഭിച്ച പിന്തുണക്ക് നന്ദി പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഫോക്നർ വിശദീകരണം നൽകിയത്.
ഞാൻ സ്വവർഗ താൽപര്യമുള്ളയാളല്ല. റോബ് ജബ്ബ ഉറ്റ സുഹൃത്തു മാത്രമാണ്. ഞങ്ങളുടെ ദൃഢമായ സൗഹൃദത്തിന്റെ അഞ്ചാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം.പിന്തുണ നൽകിയ എല്ലാവർക്കും നന്ദി- താരം കുറിച്ചു.
29–ാം ജന്മദിനത്തിൽ അമ്മക്കും അടുത്ത സുഹൃത്തിനുമൊപ്പം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് കായിക ലോകത്ത് വൻചർച്ചയായത്. പുരുഷ സുഹൃത്തിനൊപ്പമെന്ന ചിത്രത്തിൻെറ അടിക്കുറിപ്പ് വായിച്ച ആരാധകർ താരം സ്വവർഗ താൽപര്യമുള്ളയാളാണെന്ന മട്ടിൽ പ്രചാരണം നടത്തി. ഈ അടുപ്പത്തിന് അഞ്ചു വർഷമെന്നും താരം സൂചിപ്പിച്ചിരുന്നു. സ്വവർഗ താൽപര്യം തുറന്നു പ്രഖ്യാപിച്ച താരത്തെ അഭിനന്ദിച്ച് സഹതാരങ്ങൾ പോലും രംഗത്തെത്തിയിരുന്നു.