ചെൽസിയെ തകർത്ത്​ യുണൈറ്റഡ് എഫ്​.എ കപ്പ്​ ക്വാർട്ടറിൽ​; ഇത്​ മധുരപ്രതികാരം

10:48 AM
19/02/2019
MANCHESTER-UNITED.jpg

ചെൽസി: എഫ്​.എ കപ്പിലെ കരുത്തരുടെ പേരാട്ടത്തിൽ ചെൽസിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്‌ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ജയിച്ച യുണൈറ്റഡ്​ എഫ്.എ കപ്പ്​ ക്വാർട്ടർ ഫൈനലിലേക്ക്​ കടന്നു. സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിലായിരുന്നു ചെൽസിയുടെ നാണം​െകട്ട തോൽവി. ആൻഡർ ഹെരേര(31), പോൾ പോഗ്ബ(45) എന്നിവരാണ് യുണൈറ്റഡിന്​ വേണ്ടി വലകുലുക്കിയത്​. 

31ാം മിനിറ്റിൽ ഇടത് വിംഗിലൂടെ യുണൈറ്റഡ് നടത്തിയ തന്ത്രപരമായ നീക്കമാണ് ആദ്യ ഗോളായത്​. പോഗ്ബ നൽകിയ അതിമനോഹരമായ ക്രോസ് വലയിലെത്തിച്ചത് ഹെരേരയായിരുന്നു. വലത് വിംഗിൽ നിന്നും റാഷ്ഫോഡ് നൽകിയ എണ്ണം പറഞ്ഞ ക്രോസാണ്​ പോഗ്​ബ രണ്ടാം ഗോളാക്കി മാറ്റിയത്​. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്​ചവെച്ചത്​ ആതിഥേയരായിരുന്നുവെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് നിർണായക വിജയം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ ഫൈനലിലേറ്റ തോൽവിക്കുള്ള മധുരപ്രതികാരമായി യുണൈറ്റഡിന്​ ഇന്നത്തെ വിജയം. ചെൽസിക്കെതിരായ അവസാന നാല് മത്സരങ്ങളിലും തോൽക്കാനായിരുന്നു യുണൈറ്റഡി​​​െൻറ വിധി. ഇൗ കളിയും തോറ്റിരുന്നുവെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അഞ്ച്​ തവണ തുടർച്ചയായി തോൽപിച്ച റെക്കോർഡും ചെൽസിക്ക്​ സ്വന്തമാക്കാമായിരുന്നു.

Loading...
COMMENTS