Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
arsenal
cancel
camera_alt

ആഴ്​സനൽ കോച്ച്​ മൈകൽ ആർടേറ്റ എഫ്​.എ കപ്പ്​ കിരീടവുമായി

Homechevron_rightSportschevron_rightFootballchevron_rightആർടേറ്റയുടെ

ആർടേറ്റയുടെ പൊൻകിരീടം

text_fields
bookmark_border

ഇംഗ്ലീഷ്​ ഫുട്​ബാളിൽ സമകാലികളായി കളിച്ച രണ്ടുപേർ കോച്ചിങ്​ കുപ്പായത്തിലേക്ക്​ മാറിയതി​നു ശേഷമുള്ള ബലപരീക്ഷണമായിരുന്നു എഫ്​.എ കപ്പ്​ ഫൈനൽ. ആദ്യ മിനിറ്റിൽ മാസൺ മൗണ്ടി​െൻറ ലോങ്​റേഞ്ചർ ആഴ്​സനൽ ഗോളി എമിലിയാനോ മാർടിനസ്​ തട്ടിയകറ്റിയപ്പോൾ തലയിൽ കൈവെച്ച്​ നിരാശപ്പെടുകയും, തൊട്ടുപിന്നാലെ പുലിസി​ച്ചിെൻറ ഗോളിൽ തുള്ളിച്ചാടുകയും ചെയ്യുന്ന ഫ്രാങ്ക്​ ലാംപാർഡിനെ കണ്ടപ്പോൾ ആരാധകമനസ്സിൽ ആ പഴയ ചെൽസി കാലം ഒാടിയെത്തി.

തൊട്ടുപിന്നാലെ, ആഴ്​സനൽ തിരിച്ചടിച്ചപ്പോൾ അതേ ആവേശത്തിൽ ആർടേറ്റയും ആഘോഷങ്ങളും സ്​ക്രീനിൽ തെളിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ പരിശീലക കുപ്പായത്തിലെത്തിയ ആർടേറ്റക്ക്​ തിളക്കമുള്ള നേട്ടമാണ്​ കിരീട വിജയം. പരിശീലക വേഷത്തിലെ ആദ്യ വർഷംതന്നെ സുപ്രധാന കിരീടമണിയാൻ കഴിഞ്ഞുവെന്നത്​ മുൻ താരത്തി​െൻറ നേട്ടങ്ങളിലെ പൊൻതൂവൽ കൂടിയായി. കളിക്കാരനായി നേരത്തേ രണ്ടു തവണ ആർടേറ്റ എഫ്​.എ കപ്പ്​ ജയിച്ചിരുന്നു. എന്നാൽ, അ​തിനെക്കാൾ മധുരമുള്ളതാണ്​ ഇൗ വിജയമെന്നായിരുന്നു പരിശീലക​െൻറ പ്രതികരണം. അതിന്​ നന്ദിപറയുന്നത്​, മാഞ്ചസ്​റ്റർ സിറ്റിയിൽ ത​െൻറ ഹെഡ്​ കോച്ചായിരുന്ന പെപ്​ ഗ്വാർഡിയോളയോടാണ്.

ഡിസംബറിൽ ചുമതലയേൽക്കു​േമ്പാൾ കുത്തഴിഞ്ഞുനിന്ന്​, ​ലീഗ്​​ പോയൻറ്​ പട്ടികയിൽ ഏറെ പിന്നിലായിപ്പോയ ആഴ്​സനലായിരുന്നു ആർടേറ്റയുടെ കൈയിലെത്തിയത്​. പ്രതിസന്ധിയുടെ ആറുമാസം തരണം ചെയ്​ത്​ ക്ലബ്​ കിരീട വിജയമാഘോഷിക്കു​േമ്പാൾ ആർടേറ്റയും ഹാപ്പിയാണ്​. പ്രീമിയർ ലീഗിൽ ടീമിനെ എട്ടാം സ്​ഥാനത്തെത്തിച്ചതും ആശ്വാസമാണ്​.

ഹാപ്പി ആഴ്​സനൽ

കിരീടവിജയങ്ങൾ മറന്നിട്ടില്ലെന്ന്​ ആഴ്​സനലിനെ ഇടക്കിടെ ഉണർത്തുന്നതാണ്​ എഫ്​.എ കപ്പ്​. പ്രീമിയർ ലീഗും വിജയം നുകർന്നിട്ട്​ പതിറ്റാണ്ടിലേറെയായി. ചാമ്പ്യൻസ്​ ലീഗ്​ വിജയം ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. ഇതിനിടയിൽ ആഴ്​സനലി​നും ആരാധകർക്കും ആശ്വാസമാണ്​ ഇടക്കിടെ വന്നെത്തുന്ന എഫ്​.എ കപ്പ്​. 149 വർഷം പഴക്കമുള്ള ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയവരെന്ന റെക്കോഡ്​ കൈവിടാതെ ശനിയാഴ്​ച രാത്രിയിൽ ആഴ്​സനൽ തങ്ങളുടെ 14ാം കിരീടമണിഞ്ഞു. വെംബ്ലി സ്​റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ ​ഫ്രാങ്ക്​ലാംപാർഡി​െൻറ ചെൽസിയെ 2-1ന്​ തോൽപിച്ചാണ്​ മൈകൽ ആർടേറ്റയുടെ ആഴ്​സനൽ കിരീട വിജയം നുകർന്നത്​.

കളിയുടെ അഞ്ചാം മിനിറ്റിൽ ക്രിസ്​റ്റ്യൻ പുലിസി​ച്ചിെൻറ ഗോളിലൂടെ ചെൽസിയാണ്​ സ്​കോർബോർഡ്​ ചലിപ്പിച്ചതെങ്കിലും പിന്നെ സ്​റ്റാർ സ്​ട്രൈക്കർ പിയറി എംറിക്​ ഒബുമെയാങ്ങ്​ ​കളം ​ഏറ്റെടുത്തു. 28ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും, 67ാം മിനിറ്റിൽ ​നികോളസ്​ പെപെ നൽകിയ ക്രോസിൽ വലകുലുക്കിയുമാണ്​ ഒബുമെയാങ്ങ്​ വിജയം സമ്മാനിച്ചത്​. 2017ലാണ്​ ആഴ്​സനൽ അവസാനമായി കിരീടമണിഞ്ഞത്​. ഇതേ വർഷം കമ്യൂണിറ്റി ഷീൽഡ്​ കിരീടവും അവർ ചൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseafootballarsenalfa cup
News Summary - fa cup title for arsenal
Next Story