എഫ്​.എ കപ്പ് സെമി ലെനപ്പായി​: സിറ്റി x ആഴ്​സനൽ, യുനൈറ്റഡ്​ x ചെൽസി

12:49 PM
29/06/2020

ലണ്ടൻ: എഫ്​.എ കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറി​​െൻറ സെമിഫൈനലിൽ ഇക്കുറി ഗ്ലാമർ പോരാട്ടങ്ങൾ. മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ ശേഷം മാഞ്ചസ്​റ്റർ സിറ്റി, ചെൽസി, ആഴ്​സനൽ എന്നീ ടീമുകൾ ശേഷിക്കുന്ന ബെർത്തുകൾ സ്വന്തമാക്കി. 

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ കിരീടം ലിവർപൂളിന്​ മുന്നിൽ അടിയറ വെച്ച ശേഷം ക്വാർട്ടറിനിറങ്ങിയ സിറ്റി 2-0ത്തിന്​ ന്യൂകാസിലിനെ തോൽപിച്ചു. ന്യൂകാസിൽ തട്ടകത്തിൽ നടന്ന മത്സരത്തി​​െൻറ ഇരുപകുതികളിലുമായി കെവിൻ ഡിബ്രൂയിനും (37​') റഹീം സ്​റ്റെർലിങ്ങുമാണ്​ (68') സിറ്റിക്കായി സ്​കോർ ചെയ്​തത്​. പെനാൽറ്റിയിലൂടെയായിരുന്നു ഡിബ്രൂയി​​െൻറ ഗോൾ. ഫിൽ ഫോഡ​​െൻറ പാസിൽ നിന്നായിരുന്നു സ്​റ്റെർലിങ്ങി​​െൻറ ഗോൾ. 

കഴിഞ്ഞ ദിവസം സിറ്റി ചെൽസിയോട്​ 2-1ന്​ പരാജയപ്പെട്ടതോടെയാണ്​ ലിവർപൂൾ 30 വർഷത്തിന്​ ശേഷം ആദ്യമായി ഇംഗ്ലണ്ടിൽ ലീഗ്​ കിരീടമുയർത്തിയത്​. അടുത്ത മാസം ആളൊഴിഞ്ഞ വെംബ്ലി സ്​റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സിറ്റി ആഴ്​സനലിനെ നേരിടും.

ഇഞ്ച്വറി സമയത്ത്​ ഷെഫീൽഡ്​ യുനൈറ്റഡിനെ മറികടന്നാണ്​ ഗണ്ണേഴ്​സ്​ സെമിയിൽ കടന്നത്​. നികോളസ്​ പെപെയുടെയും (25) ഡേവിഡ്​ മക്​ഗോൾഡ്രികി​​െൻറയും (87 ) ഗോളുകളിലൂടെ  ഇരു ടീമുകളും തുല്യത പാലിച്ചിരിക്കേ ഇഞ്ച്വറി സമയത്താണ്​ ഡാനി സെലാബോസ്​ ഷെഫീൽഡി​​െൻറ പ്രതീക്ഷകൾ തച്ചുടച്ചത്​. 

ഇഞ്ച്വറി സമയത്തി​​െൻറ ആദ്യ മിനിറ്റിൽ നേരിയ കോണിൽ നിന്നാണ്​ റയലിൽ നിന്നും വായ്​പാടിസ്​ഥാനത്തിൽ ആഴ്​സനലിലെത്തിയ സെബല്ലോസ്​ പന്ത്​ വലയിലേക്ക്​ അടിച്ച്​ കയറ്റിയത്​.

മുൻ സിറ്റി അസിസ്​റ്റൻറ്​ കോച്ചായ മൈക്കൽ ആർടേറ്റയും സിറ്റി കോച്ച്​ പെപ്​ ഗാർഡിയോളയുമായി ജൂലൈ 18നും 19 തിയതികളിൽ മുഖാമുഖം കാണും. ഷെഫീൽഡ്​ നേടിയ രണ്ട്​ ഗോളുകൾ വാർ പരിശോധനയിലൂടെ നിഷേധിക്ക​പ്പെട്ടു. ഒറോസ്​ ബാർക്​ലിയുടെ ഗോളിൽ ലെസ്​റ്റർ സിറ്റിയെ 1-0ത്തിന്​ തോൽപിച്ചാണ്​ ചെൽസി യുനൈറ്റഡുമായുള്ള അങ്കം കുറിച്ചത്​. 

Loading...
COMMENTS