എഫ്.എ കപ്പിൽ ചെൽസിക്ക് സമനില
text_fieldsലണ്ടൻ: എഫ്.എ കപ്പിൽ ചെൽസിക്കും ലെസ്റ്ററിനും സമനില. പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ നോർവിച്ച് സിറ്റി ഗോൾരഹിത സമനിലയിൽ തളച്ചപ്പോൾ, ഫ്ലീറ്റ്വുഡ് ടൗണാണ് ലെസ്റ്ററിനെ (0-0) ഗോളടിക്കാനനുവദിക്കാതെ പൂട്ടിയത്. ഇതോടെ, നാലാം റൗണ്ടിലെത്താൻ ഇരു ടീമിനും റീപ്ലേ മത്സരങ്ങൾ കളിക്കേണ്ടിവരും. നേരത്തേ, മാഞ്ചസ്റ്റർ യുനൈറ്റഡ്, സിറ്റി, ലിവർപൂൾ ടീമുകൾ ജയത്തോടെ നേരിട്ട് നാലാം റൗണ്ടിൽ പ്രവേശിച്ചിരുന്നു.
മുഴുവൻ പടയുമായാണ് ആേൻറാണിയോ കോെൻറ എതിരാളികളുടെ തട്ടകത്തിലെത്തിയതെങ്കിലും കളി ജയിക്കാനായില്ല. 16 ഷോട്ടുകളോളം നോർവിച്ച് സിറ്റിക്കെതിരെ ചെൽസി താരങ്ങൾ തൊടുത്തെങ്കിലും നിർഭാഗ്യം കൂടെക്കൂടിയതോെട ഒന്നും ഗോളായില്ല.മറ്റു മത്സരങ്ങളിൽ വാറ്റ്ഫോഡ്, ന്യൂകാസിൽ യുനൈറ്റഡ്, വെസ്റ്റ്ബ്രോംവിച്, ഹൾസിറ്റി ടീമുകൾ ജയത്തോടെ മുന്നേറി.