Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആന്ദ്രെ ഗോമസിന് ഗുരുതര...

ആന്ദ്രെ ഗോമസിന് ഗുരുതര പരിക്ക്; ഫൗൾ ചെയ്തയാളും കരഞ്ഞു

text_fields
bookmark_border
ആന്ദ്രെ ഗോമസിന് ഗുരുതര പരിക്ക്; ഫൗൾ ചെയ്തയാളും കരഞ്ഞു
cancel
camera_alt???????????? ??? ??????????? ????? ???????? ????????? ???????????? ?????????
ല​ണ്ട​ൻ: ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ നെ​ഞ്ചു​പി​ട​യ്​​ക്കു​ന്ന കാ​ഴ്​​ച​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​ത്രി​യി ​ൽ ഇം​ഗ്ല​ണ്ടി​ലെ ഗൂഡി​സ​ൺ പാ​ർ​ക്ക്​​ സാ​ക്ഷി​യാ​യ​ത്. നെ​ഞ്ചു​പി​ട​യ്​​ക്കു​ന്ന വേ​ദ​ന​യും നൊ​മ്പ​ര​പ് പെ​ടു​ത്തു​ന്ന ക​ണ്ണീ​രും ക​ണ്ട്​ ആ​രാ​ധ​ക​രും കാ​ഴ്​​ച​ക്കാ​രു​മെ​ല്ലാം ഞെ​ട്ടി​യ നി​മി​ഷം. ​പ്രീ​മി​യ​ർ ലീ​ഗി​ൽ എ​വ​ർ​ട്ട​നും ടോ​ട്ട​ൻ​ഹാ​മും ത​മ്മി​ലെ മ​ത്സ​രം ബ​ഹ​ള​മൊ​ന്നു​മി​ല്ലാ​തെ പു​രോ​ഗ​മി​ക്ക​വെ ക​ളി​യു​ടെ 79ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​ത്.

63ാം മി​നി​റ്റി​ൽ ദി​ലെ അ​ലി നേ​ടി​യ ഗോ​ളി​ൽ ടോ​ട്ട​ൻ​ഹാം ലീ​ഡ്​ നേ​ടി​യ​തി​​​െൻറ ആ​വേ​ശ​ത്തി​ൽ ക​ളി​മു​റു​ക​വെ, ആ​ദ്യ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യ ദ​ക്ഷി​ണ കൊ​റി​യ​ൻ താ​രം ഹ്യൂ​ങ്​ മി​ൻ സ​ണ്ണി​​​െൻറ ഫൗ​ൾ. മ​റു​പ​ടി ഗോ​ളി​നാ​യി എ​വ​ർ​ട്ട​ൻ പൊ​രു​ത​വെ ഇ​ട​തു വി​ങ്ങി​ലൂ​ടെ പ​ന്തു​മാ​യി കു​തി​ച്ച ആ​ന്ദ്രെ ഗോ​മ​സി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സ​ണി​​​െൻറ ​ൈസ്ല​ഡി​ങ്​ ടാ​ക്ലി​ങ്. ബാ​ല​ൻ​സ്​ തെ​റ്റി​യ ഗോ​മ​സ്, മ​റ്റൊ​രു ടോ​ട്ട​ൻ​ഹാം താ​രം സെ​ർ​ജി ഓ​റി​യ​റു​മാ​യി ഇ​ടി​ച്ച്​ നി​ല​ത്തു​വീ​ഴു​ന്നു. സ്വാ​ഭാ​വി​ക ഫൗ​ളെ​ന്ന്​ തോ​ന്നി​യെ​ങ്കി​ലും നി​മി​ഷ​ങ്ങ​ൾ​ക്ക​കം കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു.

വേ​ദ​ന​കൊ​ണ്ട്​ അ​ല​റി​യ ഗോ​മ​സി​ന​രി​കി​ലേ​ക്ക്​ സ​ഹ​താ​ര​ങ്ങ​ൾ ഒാ​ടി​യെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത്​ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ ക​ണ​ങ്കാ​ൽ. വ​ല​തു​കാ​ൽ മ​ട​ങ്ങി വീ​ണ​പ്പോ​ൾ ശ​രീ​ര​ത്തി​ന​ടി​യി​ൽ കു​രു​ങ്ങി ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്​​ച ഗൗ​ര​വ​ത​ര​മെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ടോ​ട്ട​ൻ​ഹാം താ​രം ഹ്യൂ​ങ്​ മി​ൻ സ​ണ്ണി​നും നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യി. പൊ​ട്ടി​ക്ക​ര​ഞ്ഞ്​ ഗ്രൗ​ണ്ടി​ൽ ത​ല​താ​ഴ്​​ത്തി​യി​രു​ന്ന സ​ണ്ണി​​നെ ഇ​രു​ടീ​മു​ക​ളു​ടെ​യും താ​ര​ങ്ങ​ളും ഒ​ഫീ​ഷ്യ​ലു​ക​ളും ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. റ​ഫ​റി ചു​വ​പ്പു​കാ​ർ​ഡു​യ​ർ​ത്തി​യ​പ്പോ​ഴും താ​ൻ മൂ​ലം എ​തി​രാ​ളി​ക്ക്​ സം​ഭ​വി​ച്ച ദു​ര​ന്ത​ത്തി​​​െൻറ വി​ങ്ങ​ലി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞാ​ണ്​ കൊ​റി​യ​ൻ താ​രം ഗ്രൗ​ണ്ട്​ വി​ട്ട​ത്.


പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം സ്​​ട്രെ​ച്ച​റി​ൽ മൈ​താ​ന​ത്തി​ന്​ പു​റ​ത്തെ​ത്തി​ച്ച ആ​ന്ദ്രെ ഗോ​മ​സി​നെ ഉ​ട​ൻ ലി​വ​ർ​പൂ​ളി​ലെ എ​യ്​​ട്രീ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ​ങ്കാ​ൽ പൊ​ട്ടി സ്​​ഥാ​നം​തെ​റ്റി​യ നി​ല​യി​ലാ​ണു​ള്ള​ത്. തി​ങ്ക​ളാ​ഴ്​​ച ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​യ​താ​യി എ​വ​ർ​ട്ട​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കു​ മാ​റി ക​ള​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ ദീ​ർ​ഘ​കാ​ലം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ മൂ​ന്നു​ സീ​സ​ണി​ൽ ബാ​ഴ്​​സ​ലോ​ണ​ക്കാ​യി ക​ളി​ച്ച പോ​ർ​ചു​ഗ​ൽ താ​രം ഗോ​മ​സ്​ ഈ ​സീ​സ​ണി​ലാ​ണ്​ ടോ​ട്ട​ൻ​ഹാ​മി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tottenhamsports newsAndre Gomes
News Summary - Everton midfielder Andre Gomes suffers horrific injury against Tottenham
Next Story