Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിത ലോകകപ്പിൽ...

വനിത ലോകകപ്പിൽ ‘യൂറോപ്യൻ’ ക്വാർട്ടർ

text_fields
bookmark_border
വനിത ലോകകപ്പിൽ ‘യൂറോപ്യൻ’ ക്വാർട്ടർ
cancel

പാ​രി​സ്​: വ​നി​ത ലോ​ക​ക​പ്പ് ഫുട്ബാളിൽ യൂ​റോ​പ്യ​ൻ ടീ​മു​ക​ളു​ടെ അ​ധീ​ശ​ത്വം പ്ര​ക​ട​മാ​ക്കി ഇ​റ്റ​ലി​ യും നെ​ത​ർ​ല​ൻ​ഡ്​​സും അ​വ​സാ​ന ക്വാ​ർ​ട്ട​ർ ബെ​ർ​ത്തു​ക​ൾ സ്വ​ന്ത​മാ​ക്കി. പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ നെ​ത​ർ​ല​ൻ​ഡ്​​സ്​ 2-1ന്​ ​ജ​പ്പാ​നെ​യും ഇ​റ്റ​ലി ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ ചൈ​ന​യെ​യും മ​റി​ക​ട​ന്നു.

ലീ​കെ മാ​ർ​ട്ടി​നെ​സി​​െൻറ ഇ​ര​ട്ട​ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ്​ ഡ​ച്ചു​പ​ട നി​ല​വി​ലെ റ​ണ്ണ​റ​പ്പും മു​ൻ ചാ​മ്പ്യ​ന്മാ​രു​മാ​യ ജ​പ്പാ​െ​ന നേ​ര​േ​ത്ത പ​റ​ഞ്ഞ​യ​ച്ച​ത്. ഹ​സി​ഗാ​വ ജ​പ്പാ​​െൻറ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ഇ​റ്റ​ലി​ക്കാ​യി വാ​ല​ൻ​റീ​ന ജി​യാ​ൻ​സി​റ്റി​യും അ​റോ​റ ഗ​ല്ലി​യും വി​ജ​യ​ഗോ​ളു​ക​ൾ നേ​ടി. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ ഇ​റ്റ​ലി നെ​ത​ർ​ല​ൻ​ഡ്​​സി​നെ നേ​രി​ടും. ക്വാ​ർ​ട്ട​റി​ലെ​ത്തി​യ എ​ട്ടി​ൽ ഏ​ഴും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്. ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്ക മാ​ത്ര​മാ​ണ്​ വ​ൻ​ക​ര​ക്കു​ പു​റ​ത്തു​നി​ന്നു​ള്ള ഏ​ക ടീം. ​

Show Full Article
TAGS:womens football sports news malayalam news 
News Summary - europian quarter in womens world cup -sports news
Next Story