Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2020 6:41 PM GMT Updated On
date_range 12 Jan 2020 6:41 PM GMTനാലു പതിറ്റാണ്ടിലും ഗോളടിച്ച് ഇബ്ര
text_fieldsbookmark_border
മിലാൻ: നാലു പതിറ്റാണ്ടിലും ഗോളടിച്ച താരമെന്ന ബഹുമതിയുമായി സ്ലാറ്റൻ ഇബ്രാഹിമോ വിച്. എ.സി മിലാനിലേക്കുള്ള തിരിച്ചുവരവിൽ ഇറ്റാലിയൻ സീരി ‘എ’യിൽ ഗോളടിച്ചാണ് സ്വീഡിഷ് ഇതിഹാസതാരം അപൂർവ നേട്ടം കുറിച്ചത്. ശനിയാഴ്ച രാത്രി കഗ്ലിയാരിക്കെതിരായിരുന്നു 64ാം മിനിറ്റിൽ ഇബ്ര സ്കോർ ചെയ്തത്.
മത്സരത്തിൽ മിലാൻ 2-0ത്തിന് ജയിച്ചു. 1999ൽ മാൽമോക്കൊപ്പമായിരുന്നു ഇബ്രയുടെ ആദ്യ ഗോൾ. പിന്നാലെ, അയാക്സ്, യുവൻറസ്, ഇൻറർ, ബാഴ്സലോണ, മിലാൻ, പി.എസ്.ജി, യുനൈറ്റഡ് ടീമുകൾക്കായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ കളിച്ചു. ഇപ്പോൾ കരിയറിലെ നാലാം പതിറ്റാണ്ടിലും ഇബ്രയുടെ ബൂട്ടുകൾ ഗോൾ കണ്ടെത്തി.
Next Story