യൂറോപ്യൻ നേഷൻസ് ലീഗിന് ഇന്ന് കിക്കോഫ്
text_fieldsഒരു വൻകര, 55 രാജ്യങ്ങൾ, 10 മാസം നീളുന്ന പോരാട്ടങ്ങൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ ലൂകാ മോഡ്രിച്ചും ഗ്രീസ്മാനും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ, 633 കോടി രൂപയുടെ സമ്മാനം. ലോകകപ്പ് ഫുട്ബാളിനെയും വെല്ലുന്ന കളിയാവേശവുമായി യൂറോപ്യൻ നേഷൻസ് ലീഗ് വരവായി. കാൽപന്തിെൻറ പുതുപരീക്ഷണത്തിന് ഇന്ന് കിക്കോഫ്. റഷ്യൻ മണ്ണിൽ ഫിഫ ലോകകപ്പിന് കൊടിയിറങ്ങിയതിനു പിന്നാലെയാണ് ആവേശം ചോരാതെ യൂറോപ്യൻ വൻകരയുടെ പുതുകളിത്തട്ട് ഉണരുന്നത്.
വിരസമായ സൗഹൃദ ഫുട്ബാൾ മത്സരങ്ങളെ ഒഴിവാക്കി യൂറോപ്യൻ വൻകരയെ ഒരു കുടക്കീഴിലാക്കിയാണ് രാജ്യങ്ങളുടെ ഫുട്ബാൾ ലീഗുമായി യുവേഫയെത്തിയത്. അഞ്ചു വർഷത്തിലേറെ നീണ്ട അണിയറ ചർച്ചകൾക്കും തയാറെടുപ്പിനുമൊടുവിൽ പ്രഖ്യാപിച്ച പോരാട്ടത്തിന് ഇന്ന് രാത്രി കിക്കോഫ് കുറിക്കും. അസ്താനയിൽ കസാഖ്സ്താനും ജോർജിയയും തമ്മിലാണ് ആദ്യ മത്സരം. തൊട്ടുപിന്നാലെ, ലോക ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ചാമ്പ്യന്മാരായ ജർമനിയും മ്യൂണികിലെ അലയൻസ് അറീനയിൽ ഏറ്റുമുട്ടും.
എങ്ങനെ?
ഫിഫ സൗഹൃദ ഫുട്ബാൾ കലണ്ടർ മാറ്റിമറിച്ചാണ് യുവേഫ ദേശീയ ടീമുകളുടെ ലീഗിന് തുടക്കംകുറിക്കുന്നത്. യുവേഫ അംഗങ്ങളായ 55 ടീമുകളെ കഴിഞ്ഞ ജനുവരിയിലെ ഫിഫ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിൽ നാലു ലീഗുകളാക്കിമാറ്റിയാണ് സംഘാടനം. ‘എ’ ലീഗിൽ യൂറോപ്പിലെ മുൻനിരക്കാരായ 12 പേർ പന്തുതട്ടും. ഇവരെ മൂന്ന് ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകളാക്കിയാണ് മത്സരം. ‘ബി’ ഗ്രൂപ്പിലും മൂന്ന് ടീമുകളുള്ള നാല് ഗ്രൂപ്പുകൾ.
- ലീഗ് ‘എ’: ഒന്നു മുതൽ 12 വരെ റാങ്കുകാർ
- ലീഗ് ‘ബി’: 13 മുതൽ 24 വരെ റാങ്കുകാർ (12 ടീം)
- ലീഗ് ‘സി’: 25 മുതൽ 39 വരെ സ്ഥാനക്കാർ (15 ടീം)
- ലീഗ് ‘ഡി’: 40 മുതൽ 55 വരെ സ്ഥാനക്കാർ (15 ടീം)
എപ്പോൾ?
ക്ലബ് ഫുട്ബാൾ മത്സരങ്ങൾക്ക് തടസ്സമാവാത്ത രൂപത്തിലാണ് 2018-19 യുവേഫ നേഷൻസ് ലീഗ് സംഘടിപ്പിക്കുന്നത്.ക്ലബ് ഫുട്ബാൾ സീസണിെൻറ ഇടവേളയിൽ സെപ്റ്റംബർ ആറു മുതൽ നവംബർ 20 വരെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ. ഒാരോ ഗ്രൂപ്പിലെയും മുൻനിരക്കാർ അണിനിരക്കുന്ന ഫൈനൽ പോരാട്ടങ്ങൾ 2019 ജൂണിൽ നടക്കും. ഒാരോ ഡിവിഷനിലായാവും ചാമ്പ്യന്മാരെ നിശ്ചയിക്കുക.
കളിനിയമങ്ങൾ
- ഒാരോ ഗ്രൂപ്പിലെയും ടീമുകൾ ഹോം, എവേ അടിസ്ഥാനത്തിൽ പരസ്പരം മത്സരിക്കും.
- ലീഗ് ‘എ’യിലെ ഒാരോ ഗ്രൂപ്പിൽനിന്നുള്ള ചാമ്പ്യന്മാരായ നാലുപേർ യുവേഫ നേഷൻസ് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടും. ജൂണിലാണ് ഇൗ മത്സരം.
- ലീഗ് ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാർ തൊട്ടു താഴെയുള്ള ലീഗിലേക്ക് തരംതാഴ്ത്തപ്പെടും. ഉദാ: ‘എ’ ലീഗ് ഗ്രൂപ് ഒന്നിലെ മൂന്നാം സ്ഥാനക്കാർ അടുത്ത സീസണിൽ ‘ബി’ ലീഗിലേക്ക് തരംതാഴ്ത്തപ്പെടും.
- ലീഗ് ഗ്രൂപ് ജേതാക്കൾ അടുത്ത സീസണിൽ തൊട്ടു മുകളിലെ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടും. ഉദാ: ലീഗ് ‘ബി’ ഒന്നിലെ ജേതാവ്, അടുത്ത സീസൺ ലീഗ് ‘എ’യിലേക്ക് സ്ഥാനക്കയറ്റം നേടും.
2020 യൂറോ കപ്പ് യോഗ്യത
2020 യൂറോകപ്പിന് യോഗ്യത ഉറപ്പിക്കാനുള്ള വഴി കൂടിയാണ് നേഷൻസ് ലീഗ്. 24 ടീമുകൾ മാറ്റുരക്കുന്ന യൂറോ കപ്പിന് 20 ടീമുകൾ യോഗ്യതാ റൗണ്ട് വഴി ഇടംനേടും. ഇതിെൻറ നറുക്കെടുപ്പ് ഡിസംബർ രണ്ടിന് നടക്കും. 2019 നവംബറോടെ യോഗ്യതാ റൗണ്ട് സമാപിക്കും. പിന്നാലെ, 2020 മാർച്ചിൽ നടക്കുന്ന േപ്ല ഒാഫിലൂടെ േനഷൻസ് ലീഗിൽ നിന്നുള്ള നാലു ടീമുകൾക്കു കൂടി യോഗ്യത നേടാം. 2018-19 േനഷൻസ് ലീഗിൽ നാലു ലീഗിലായുള്ള 16 ഗ്രൂപ്കളിലെ ചാമ്പ്യന്മാർ േപ്ല ഒാഫിൽ കളിക്കും. ചാമ്പ്യന്മാർ യോഗ്യതാ റൗണ്ട് വഴി യൂറോകപ്പ് ബർത്ത് ഉറപ്പിച്ചതാണെങ്കിൽ അതേ ഗ്രൂപ്പിൽ തൊട്ടടുത്തുള്ള ടീമിന് േപ്ലഒാഫ് കളിക്കാം. 16 ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ് േപ്ലഒാഫ്. ഒരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാർ സെമിയിലെത്തും. അവർക്ക് യൂറോകപ്പിലും കളിക്കാം.
ഇന്ന് ജർമനി x ഫ്രാൻസ്
ഫുട്ബാൾ ചരിത്രത്തിലെ പുതുവിസ്മയമാവുന്ന യുവേഫ േനഷൻസ് ലീഗ് കിക്കോഫിെൻറ ആദ്യ ദിനത്തിൽ ലോകചാമ്പ്യന്മാരുടെ പോരാട്ടം. നിലവിലെ ലോകചാമ്പ്യന്മാരെന്ന തലയെടുപ്പുമായാണ് ഫ്രാൻസിെൻറ വരവ്. എന്നാൽ, റഷ്യൻ മണ്ണിൽ ഗ്രൂപ് റൗണ്ടിൽ പുറത്തായതിെൻറ നാണക്കേടിൽനിന്നും ജർമനി ഇതുവരെ മാറിയിട്ടില്ല. റഷ്യയിൽ കളിച്ച ടീമിൽനിന്നും ഏതാനും മാറ്റങ്ങൾ മാത്രം വരുത്തിയാണ് ദിദിയർ ദെഷാംപ്സ് ഫ്രഞ്ച് പടയെ ഇറക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും രണ്ടാം ഗോളി സ്റ്റീവൻ മൻഡാൻഡയും ടീമിലില്ല. ഗ്രീസ്മാൻ, പോഗ്ബ, എംബാപ്പെ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ലോകകപ്പിെൻറ ക്ഷീണത്തിൽ നിന്നും തിരിച്ചുവരാനുള്ള വഴിയാണ് ഫ്രാൻസിനെതിരായ മത്സരമെന്നാണ് ജർമൻ ക്യാപ്റ്റൻ മാനുവൽ നോയർ പ്രതികരിച്ചത്.
ലീഗ് ‘എ’ ഫിക്സ്ചർ
ഗ്രൂപ് 1
- സെപ്റ്റംബർ 6: ജർമനി x ഫ്രാൻസ്, 9: ഫ്രാൻസ് x നെതർലൻഡ്സ്
- ഒക്ടോബർ 13: നെതർലൻഡ്സ് x ജർമനി, 16: ഫ്രാൻസ് x ജർമനി
- നവംബർ 16: നെതർലൻഡ്സ് x ഫ്രാൻസ്, 19: ജർമനി x നെതർലൻഡ്സ്
ഗ്രൂപ് 2
- സെപ്റ്റംബർ 8: സ്വിറ്റ്സർലൻഡ് x െഎസ്ലൻഡ്, 11: െഎസ്ലൻഡ് x ബെൽജിയം
- ഒക്ടോബർ 12: ബെൽജിയം x സ്വിറ്റ്സർലൻഡ്, 15: െഎസ്ലൻഡ് x സ്വിറ്റ്സർലൻഡ്
- നവംബർ 15: ബെൽജിയം x െഎസ്ലൻഡ്, 18: സ്വിറ്റ്സർലൻഡ് x ബെൽജിയം
ഗ്രൂപ് 3
- സെപ്റ്റംബർ 7: ഇറ്റലി x പോളണ്ട്, 10: പോർചുഗൽ x ഇറ്റലി
- ഒക്ടോബർ 11: പോളണ്ട് x പോർചുഗൽ, 14 പോളണ്ട് x ഇറ്റലി
- നവംബർ 14: ഇറ്റലി x പോർചുഗൽ, 20: പോർചുഗൽ x േപാളണ്ട്
ഗ്രൂപ് 4
- സെപ്റ്റംബർ 8: ഇംഗ്ലണ്ട് x സ്പെയിൻ, 11: സ്പെയിൻ x ക്രൊയേഷ്യ
- ഒക്ടോബർ 12: ക്രൊയേഷ്യ x ഇംഗ്ലണ്ട്, 15: സ്പെയിൻ x ഇംഗ്ലണ്ട്
- നവംബർ 15: ക്രൊയേഷ്യ x സ്പെയിൻ, 18: ഇംഗ്ലണ്ട് x ക്രൊയേഷ്യ
ലീഗ് ‘എ’
ഗ്രൂപ് 1: ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്
ഗ്രൂപ് 2: ബെൽജിയം, സ്വിറ്റ്സർലൻഡ്, െഎസ്ലൻഡ്
ഗ്രൂപ് 3: പോർചുഗൽ, ഇറ്റലി, പോളണ്ട്
ഗ്രൂപ് 4: സ്പെയിൻ, ഇംഗ്ലണ്ട്, ക്രൊയേഷ്യ
ലീഗ് ‘ബി’
ഗ്രൂപ് 1: സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ.
ഗ്രൂപ് 2: റഷ്യ, സ്വീഡൻ, തുർക്കി
ഗ്രൂപ് 3: ഒാസ്ട്രിയ, ബോസ്നിയ, വടക്കൻ അയർലൻഡ്
ഗ്രൂപ് 4: വെയ്ൽസ്, അയർലൻഡ്, ഡെന്മാർക്
ലീഗ് ‘സി’
ഗ്രൂപ് 1: സ്കോട്ലൻഡ്, അൽബേനിയ, ഇസ്രായേൽ
ഗ്രൂപ് 2: ഹംഗറി, ഗ്രീസ്, ഫിൻലൻഡ്, എസ്തോണിയ
ഗ്രൂപ് 3: സ്ലൊവീനിയ, നോർവേ, ബൾഗേറിയ, സൈപ്രസ്
ഗ്രൂപ് 4: റുമേനിയ, സെർബിയ, മോണ്ടിനെഗ്രോ, ലിേത്വനിയ
ലീഗ് ‘ഡി’
ഗ്രൂപ് 1: ജോർജിയ, ലാത്വിയ, കസാഖ്സ്താൻ, അൻഡോറ
ഗ്രൂപ് 2: ബെലറൂസ്, ലക്സംബർഗ്, മൾഡോവ, സാൻ മാരിനോ
ഗ്രൂപ് 3: അസർൈബജാൻ, ഫറോ െഎലൻഡ്, മാൾട്ട, കൊസോവ
ഗ്രൂപ്4: മാസിഡോണിയ, അർമീനിയ, ലിഷൻസ്റ്റീൻ, ജിബ്രാൾട്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
-greets-the-fans.jpg)