Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2019 6:46 PM GMT Updated On
date_range 10 May 2019 6:46 PM GMTആഴ്സനൽ vs ചെൽസി: യൂറോപ ലീഗിലും ഇംഗ്ലീഷ് ഫൈനൽ:
text_fieldscamera_alt???????????? ?????????????? ????????????? ?????? ???????????? ?????? ???? ??????????????? ???????????????????? ??????????????
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാളിന് ആരു മണികെട്ടും? ആദ്യം ലിവർപൂളും പിറകെ ടോട്ടൻഹാമും കഴ ിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ കുറിച്ച വീരചരിതങ്ങളുടെ തുടർച്ചയായി ഒറ്റരാത്രിയി ൽ രണ്ട് ഇംഗ്ലീഷ് ടീമുകൾ യൂറോപ ലീഗും തങ്ങളിലൊരാൾക്കെന്നുറപ്പിച്ചതോടെ യൂറോപ്പ ിൽ പിറന്നത് ഇംഗ്ലീഷ് വസന്തം. അരിസബലഗയുടെ പെനാൽറ്റി ഹീറോയിക്സ് കൂട്ടുപിടിച് ച് ജർമൻ ക്ലബായ എയിൻട്രാഷ് ഫ്രാങ്ഫർട്ടിനെതിരെ ചെൽസി കഷ്ടിച്ച് കടന്നുകൂടിയ പ്പോൾ സ്പാനിഷ് കരുത്തരായ വലൻസിയയെ വൻ മാർജിനിൽ വീഴ്ത്തി ഗണ്ണേഴ്സും രണ്ടാംനി ര ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിെൻറ കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചു. ഇതോടെ, ചരിത്രത്തിലാദ്യമായി രണ്ടു സുപ്രധാന യുവേഫ ടൂർണമെൻറ് ഫൈനലുകളിലും ഇംഗ്ലീ ഷ് ടീമുകൾ മാത്രമായി- മറ്റൊരു രാജ്യവും ഇതുവരെ നേടാത്ത സ്വപ്ന നേട്ടം. മേയ് 29ന് അസർബൈജാൻ നഗരമായ ബകുവിലാണ് ഫൈനൽ.
ചെൽസിയെ അരിസബലഗ കാത്തു
ആഴ്ചകൾക്കു മുമ്പ് ലീഗ് കപ്പ് ഫൈനലിൽ സിറ്റിക്കെതിരെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ കോച്ച് സറി തിരിച്ചുവിളിച്ചിട്ടും കേൾക്കാതെ നിലയുറപ്പിച്ച് ടീമിനെ തോൽപിച്ചതിന് പഴിയേറെ കേട്ട അരിസബലഗയുടെ ദിനമായിരുന്നു വ്യാഴാഴ്ച രാത്രി. ആവേശകരമായ കളി 90 മിനിറ്റിലും അധികസമയത്തും സമനില പാലിച്ചതോടെ ഷൂട്ടൗട്ട് വിധി നിർണയിച്ചപ്പോഴായിരുന്നു സ്പാനിഷ് താരം ക്രോസ്ബാറിനു കീഴിൽ മിന്നുംപ്രകടനവുമായി രക്ഷകനായത്. ഫ്രാങ്ക്ഫർട്ടിെൻറ മാർട്ടിൻ ഹിൻററഗ്ഗറും ഗൊൺസാലോ പാഷ്യൻസിയയും അടിച്ച ഷോട്ടുകൾ അരിസബലഗയുടെ കൈകളിൽ തട്ടിത്തെറിച്ചപ്പോൾ നിർണായകമായ അഞ്ചാം ഷോട്ട് എഡൻ ഹസാർഡ് അനായാസം ഗോളിലേക്ക് തള്ളിയിട്ട് നീലക്കുപ്പായക്കാർക്ക് വിജയ മധുരം സമ്മാനിച്ചു.
ഒന്നാം പാദം സമനിലയിലായതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും സഹായിക്കില്ലെന്ന ബോധ്യവുമായാണ് െഎൻട്രാഷിനെതിരെ ചെൽസി സ്വന്തം മൈതാനമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ പന്തുതട്ടാനിറങ്ങിയത്. റൂബൻ ലോഫ്റ്റസ് ചീക്കിലൂടെ ആദ്യ പകുതിയിൽ ലീഡ് പിടിച്ച ടീം നിരന്തര മുന്നേറ്റങ്ങളുമായി ലീഡുയർത്താൻ ശ്രമിക്കുന്നതിനിടെ 49ാം മിനിറ്റിൽ ലൂക ജോവിച്ച് സന്ദർശകരെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ അസ്പിലിക്വേറ്റ പന്ത് പോസ്റ്റിലെത്തിച്ചെങ്കിലും ഗോളിയുടെ കൈകളിൽനിന്ന് തട്ടിയെടുത്തെന്നു പറഞ്ഞ് റഫറി നിഷേധിച്ചു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവുമായി ചാമ്പ്യൻസ് ലീഗ് യോഗ്യത ആഘോഷിക്കുന്ന ചെൽസിക്ക് ഏറ്റവുമൊടുവിൽ യൂറോപ ലീഗ് ഫൈനൽ കൂടിയായതോടെ ശരിക്കും ആശ്വസിക്കുന്നത് കോച്ച് സറിയാണ്. പുറത്തേക്കുള്ള വഴിയിലാണെന്ന കിംവദന്തികൾക്കിടെ ആരാധകരുടെ പഴിയിൽനിന്നെങ്കിലും രക്ഷനേടാൻ ഇൗ വിജയംവഴി അദ്ദേഹത്തിനാകും. സർരി അടുത്ത സീസണോടെ റോമയിലെത്തുമെന്നും പ്രചാരണമുണ്ട്.
ഒബുമെയാങ് ഹാട്രിക്കിൽ ആഴ്സനൽ
യൂറോപ്പിൽ അട്ടിമറികളുടെ രാത്രികൾ അവസാനിക്കാതിരിക്കെട്ടയെന്ന പ്രാർഥനയുമായി സ്വന്തം കളിമുറ്റത്തിറങ്ങിയ വലൻസിയ, ഒബുമെയാങ് എന്ന ആഫ്രിക്കൻ ഒറ്റയാെൻറ കാലുകൾക്കിടയിൽ പെട്ടുപോയ ദുരന്തമായിരുന്നു രണ്ടാം സെമി. ആദ്യ പാദത്തിൽ 1-3ന് തോറ്റ വലൻസിയ തിരിച്ചടിക്കാനിറങ്ങിയ രണ്ടാം പാദത്തിെൻറ 11ാം മിനിറ്റിൽ ഗമീറോയിലൂടെ മുന്നി ലെത്തി പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് തുടരെ ഗോളുകൾ വഴങ്ങി തോൽവി സമ്മതിക്കുകയായിരുന്നു. 17ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഒബുമെയാങ് രണ്ടാം പകുതിയിൽ 69, 88 മിനിറ്റുകളിലാണ് അവശേഷിച്ച ഗോളുകൾ നേടിയത്. ഗണ്ണേഴ്സിന് ആദ്യ പാദത്തിൽ ഇരട്ട ഗോളുകളുമായി നിർണായക ലീഡ് സമ്മാനിച്ച അലക്സാണ്ടർ ലക്കാസെറ്റ് നാലാം ഗോൾ നേടി.
മറുവശത്ത്, ഗമീറോ ഒരു ഗോൾകൂടി നേടിയെങ്കിലും ആഴ്സനലിെൻറ ആത്മവിശ്വാസത്തിന് പോറലേൽപിക്കാൻ ആകുന്നതായിരുന്നില്ല. നേരേത്ത മൂന്നു തവണ യൂേറാപ ലീഗിൽ മുത്തമിട്ട ആഴ്സനലിന് ഇതോടെ നാലാം കിരീടം നേടാൻ സാധ്യതയേറി. ഒപ്പം, പ്രീമിയർ ലീഗിൽ അഞ്ചാമതായാലും ചാമ്പ്യൻ പട്ടം നേടിയാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയെന്ന നേട്ടവും സ്വന്തമാകും.

ആഴ്സണലിെൻറ ഹാട്രിക് ഗോൾ നേടിയ പിയറി എംറിക് ഒബുമെയാങ്ങിെൻറ ആഹ്ലാദം

Next Story