Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ ലീ​ഗ്​...

യൂ​റോ​പ ലീ​ഗ്​ ക​പ്പ്​ മോ​ഷ​ണം​പോ​യി;  മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
യൂ​റോ​പ ലീ​ഗ്​ ക​പ്പ്​ മോ​ഷ​ണം​പോ​യി;  മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ടു​ത്തു
cancel
മെ​ക്​​സി​കോ സി​റ്റി: യൂ​റോ​പ ലീ​ഗ്​ ക​പ്പ്​ മെ​ക്​​സി​കോ​യി​ൽ മോ​ഷ്​​ടി​ക്ക​പ്പെ​ട്ടു. ലാ​റ്റി​ന​മേ​രി​ക്ക​ൻ ​​​ട്രോ​ഫി ടൂ​റി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​ക്കു ശേ​ഷ​മാ​ണ്​​ ക​പ്പ്​ കാ​ണാ​താ​യ​ത്. ഉ​ട​ൻ ത​ന്നെ ​പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ന​ഗ​ര​ത്തി​ൽ​നി​ന്നു​ത​ന്നെ ക​പ്പ്​ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തു. മെ​ക്​​സി​കോ​യി​ലെ ഗു​നാ​യോ​േ​ട്ട സം​സ്​​ഥാ​ന​ത്താ​ണ്​ സം​ഭ​വം. ഒ​രു ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ക​പ്പ്, പ​രി​​പാ​ടി​ക്കു ശേ​ഷം കാ​റി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും പി​ന്നീ​ട്​ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ യു​വേ​ഫ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കുപ്രസിദ്ധമായ യുൾറിമെ മോഷണം
1966ലാ​ണ്​ യു​ൾ​റി​മെ ക​പ്പ്​ മോ​ഷ​ണം​പോ​യ​ത്. ഇം​ഗ്ല​ണ്ട്​ വേ​ദി​യാ​യ ലോ​ക​ക​പ്പി​ന്​ പ​ന്തു​രു​ളാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ പൊ​ലീ​സു​കാ​രു​ടെ മു​ഴു​സ​മ​യ സു​ര​ക്ഷ​യി​ൽ ട്രോ​ഫി​ പ്ര​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​പ്പോ​ൾ എ​ല്ലാ​വ​രെ​യും ക​ബ​ളി​പ്പി​ച്ച്​ ക​ള്ള​ൻ ക​പ്പ്​ അ​ടി​ച്ചു​മാ​റ്റി. 1966 മാ​ർ​ച്ച്​ 20ന്​ ​ന​ട​ന്ന മോ​ഷ​ണം പി​റ്റേ ദി​വ​സം​ത​ന്നെ ലോ​ക​മ​റി​ഞ്ഞു. ഇം​ഗ്ല​ണ്ടി​ന്​ വ​ലി​യ നാ​ണ​ക്കേ​ടാ​യി. സ്​​കോ​ട്​​ല​ൻ​ഡ്​ യാ​ർ​ഡ്​ അ​ന്വേ​ഷി​ച്ചി​ട്ടും തു​മ്പാ​യി​ല്ല. കാ​ശ്​ ന​ൽ​കി​യാ​ൽ ക​പ്പ്​ ത​രാ​മെ​ന്നു​പ​റ​ഞ്ഞ്​ എ​ഫ്.​എ ചെ​യ​ർ​മാ​ൻ ജോ ​മി​യേ​ഴ്​​സി​നെ​യും പൊ​ലീ​സി​നെ​യും പ​റ്റി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി.

ഇ​തി​നി​ടെ​യാ​ണ്​ ഏ​ഴാം ദി​നം പി​ക്ക്​​ൾ​സ്​ എ​ന്ന പ​ട്ടി ഉ​ട​മ​ക്കൊ​പ്പ​മു​ള്ള പ്ര​ഭാ​ത​ന​ട​ത്ത​ത്തി​നി​ടെ ലോ​ക​ക​പ്പ്​ ക​ണ്ടെ​ത്തു​ന്ന​ത്. പാ​ഴ്​​പേ​പ്പ​റു​ക​ളു​ടെ പൊ​തി​ക്കെ​ട്ടി​ലേ​ക്ക്​ യ​ജ​മാ​ന​​െൻറ ശ്ര​ദ്ധ​യെ​ത്തി​ച്ച പി​ക്ക്​​ൾ​സ്​ ഇം​ഗ്ലീ​ഷു​കാ​രു​ടെ വീ​ര​നാ​യ​ക​നാ​യി. പി​ക്ക്​​ൾ​സി​നും ഉ​ട​മ ഡേ​വി​ഡ്​ കോ​ർ​ബ​റ്റി​നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്നെ​ങ്കി​ലും ഇം​ഗ്ലീ​ഷു​കാ​രു​ടെ അ​ഭി​മാ​നം കാ​ത്ത​വ​ർ എ​ന്ന​പേ​രി​ൽ അം​ഗീ​കാ​രം തേ​ടി​യെ​ത്തി. പാ​രി​തോ​ഷി​ക​വും സ്വീ​ക​ര​ണ​വു​മാ​യി 1966 ​േലാ​ക​ക​പ്പി​ൽ ഗ്രൗ​ണ്ടി​നു പു​റ​ത്തെ താ​ര​ങ്ങ​ളാ​യി ഇ​രു​വ​രും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmexicomalayalam newssports newsEuropa League trophy
News Summary - Europa League trophy stolen in Mexico- Sports news
Next Story